ഒഴിവായത് വൻ ദുരന്തം – വാഹനാപകടത്തിൽ പി.വൈ.പി.എ പ്രവർത്തകർ സുരക്ഷിതർ

പ്ലാച്ചേരി : പി.വൈ.പി.എ സംസ്ഥാന സെക്രട്ടറി സുവി. ഷിബിൻ സാമുവേലിന്റെ വാഹനം ആണ് അപകടത്തിൽ പെട്ടത്. മൂന്നു കരണം മറിഞ്ഞവാഹനത്തിൽ നിന്നും അതിൽ സഞ്ചരിച്ച എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു. കൂടെ വാഹനത്തിൽ ഉണ്ടായിരുന്ന സംസ്ഥാന പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന, ജനറൽ ജോയിന്റ് കൺവീനർ ബിബിൻ കല്ലുങ്കൽ, കൊട്ടാരക്കര മേഖല ഉപാധ്യക്ഷൻ ബ്ലെസ്സൺ ബാബു എന്നിവരും ഒരു പോറൽ പോലും ഏൽക്കാതെയാണ് രക്ഷപ്പെട്ടത്. ദൈവകാര്യങ്ങളുടെ കരുതൽ ജീവിതത്തിൽ ഒരിക്കൽക്കൂടെ അറിയാൻ ഇടയായി എന്ന് അവർ അഭിപ്രായപ്പെട്ടു. തൊട്ടു പുറകെ വാഹനത്തിൽ ഉണ്ടായിരുന്ന പാസ്റ്റർ ജെറി പൂവക്കാല, കോട്ടയം മേഖല അധ്യക്ഷൻ പാസ്റ്റർ ഷാൻസ് ബേബി, പത്തനംതിട്ട മേഖല അധ്യക്ഷൻ ബെൻസൺ തോമസ് റാന്നി എന്നിവരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാഹനത്തിന് സാരമായ കേടുപാടുകളുണ്ട്.

ഐ.പി.സി കുവൈറ്റ് പി.വൈ.പി.എ. സ്പോൺസർ ചെയ്ത ടെലിവിഷൻ സെറ്റുകൾ അഞ്ചൽ, തെന്മല തുടങ്ങിയ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നതിനായി രാവിലെ മണക്കാലയിൽ നിന്നാണ് സംഘം പുറപ്പെട്ടത്. പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവർത്തനം, ജീവകാരുണ്യം തുടങ്ങിയ മേഖലകളിൽ സജീവമാണ് സംസ്ഥാന പി.വൈ.പി.എ റ്റീം അംഗങ്ങൾ.
ക്രൈസ്തവ എഴുത്തുപുരയുടെ ടെലിവിഷൻ ചലെഞ്ജ് ഏറ്റെടുത്ത് എറണാകുളം മേഖലയിൽ തുടങ്ങി, ആലപ്പുഴയിൽ തുടർന്ന്, തെക്കൻ മേഖലകളിലും ഉൾപ്രദേശങ്ങളിലും റ്റി.വി വിതരണം ശക്തമായി തുടരുന്ന ടീമിന് ഏവരുടെയും പ്രാർത്ഥനയുടെ പിൻബലമാണ് ദൈവകരുണയായി ഇന്ന് വെളിപ്പെട്ടത് എന്ന് ട്രെഷറാർ വെസ്ലി ഏബ്രഹാം അഭിപ്രായപ്പെട്ടു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading