ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ ശ്രദ്ധ റ്റി.വി & ഐ.റ്റി ചലഞ്ച് ; മൂന്നാം ഘട്ട വിതരണം നടന്നു

കൊടുമൺ /പത്തനാപുരം : ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററും ശ്രദ്ധയും നടത്തുന്ന മൂന്നാം ഘട്ട റ്റി.വി & ഐ.റ്റി ചലഞ്ച് ഇന്ന് രാവിലെ 8 മണിക്ക് കൊടുമണ്ണും, വൈകിട്ട് 6 മണിക്ക് പത്തനാപുരത്തും നടന്നു.
രാവിലെ കൊടുമണ്ണിൽ നടന്ന യോഗത്തിൽ ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്റർ പ്രസിഡന്റ്‌ ജിനു വർഗീസിന്റെ അധ്യക്ഷതയിൽ ആറന്മുള എം.എൽ.എ വിതരണോദ്ഘാടനം നടത്തി. ക്രൈസ്തവ എഴുത്തുപുരയുടെ പ്രവർത്തനങ്ങൾ സാമൂഹിക നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നതാണെന്നും, കൂടാതെ കഴിഞ്ഞ പ്രളയ സമയത്ത്‌ ക്രൈസ്തവ എഴുത്തുപുരയുടെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ് അനേകർക്ക് പ്രയോജനപ്പെട്ടെന്നും വീണ ജോർജ് പറഞ്ഞു. പ്രത്യേകം അഭിനന്ദനന്ദിക്കുന്നുവെന്നും തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പ്രസ്താവിച്ചു. വാർഡ് മെമ്പർ ലീലാമണി വാസുദേവൻ, കെ.കെ അശോക് കുമാർ, സോബി ബാലൻ എന്നിവർ പങ്കെടുത്തു.

News Middle Advt Banner

പത്തനാപുരത്ത്‌ നടന്ന യോഗത്തിൽ ക്രൈസ്തവ എഴുത്തുപുര ജനറൽ മീഡിയ ഡയറക്ടർ ഷൈജു മാത്യുവിന്റെ അധ്യക്ഷതയിൽ പത്തനാപുരം എം.എൽ. എ ഗണേഷ് കുമാർ വിതരണോദ്ഘാടനം നടത്തി. ക്രൈസ്തവ എഴുത്തുപുരയുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. ശ്രെദ്ധ ഡയറക്ടർ പീറ്റർ ജോയ്, ശ്രെദ്ധ ജോയിന്റ് സെക്രട്ടറി സുജ സജി, ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ പ്രസിഡന്റ് ജിനു വർഗീസ്, സെക്രട്ടറി പാസ്റ്റർ ജിബിൻ തടത്തിൽ, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ബെൻസൺ വി.യോഹന്നാൻ, ട്രെഷറർ പാസ്റ്റർ ജസ്റ്റിൻ ജോർജ് കായംകുളം, പാസ്റ്റർ ബെന്നി ജോൺ, കമ്മറ്റി അംഗങ്ങൾ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി. തുടർന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ടി.വി വിതരണം തുടരുന്നതാണെന്നു ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading