എം.പി.വൈ.എഫ് ഓൺലൈൻ ബൈബിൾ ക്വിസ്

വാർത്ത : റോഷൻ ഹരിപ്പാട്

മലയാളി പെന്തകോസ്ത് യൂത്ത് ഫ്രണ്ട്സ് ഫേസ്ബുക്ക് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ മെയ്‌ 12 ചൊവ്വാഴ്ച മുതൽ 16 ശനിയാഴ്ച വരെ വൈകുന്നേരം 8:30 നു ഓൺലൈൻ ബൈബിൾ ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. പാസ്റ്റർ റ്റി.വൈ ജെയിംസ് ക്വിസ് മാസ്റ്റർ ആയിരിക്കും.

സഭാ, സംഘടന, ജാതി, മത, പ്രായ വ്യതാസമെന്യേ ഏവർക്കും പങ്കെടുക്കാവുന്നതാണ്. ചോദ്യങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും ചോദിക്കുന്നതാണ്. ഓരോ ദിവസവും, ബൈബിളിൽ നിന്നും ബൈബിളുമായി ബന്ധമുള്ളതും പൊതുവായുള്ളതുമായ 20 ചോദ്യങ്ങൾ വീതമാണ് ചോദിക്കുന്നത്. ലൈവിൽ 30 സെക്കന്റിനുള്ളിൽ ആദ്യം കമന്റ്‌ ചെയ്യുന്ന പത്തുപേരിൽ നിന്നും ശരിയുത്തരം പറയുന്നയാളെ വിജയിയായി തിരഞ്ഞെടുക്കും. ഇംഗ്ലീഷിലും മലയാളത്തിലും ഉത്തരം പറയാവുന്നതാണ്. എല്ലാ ദിവസവും വിജയിക്കുന്നവരെ ചേർത്ത് മെയ്‌ 17 ഞായറാഴ്ച ഫൈനൽ മത്സരം നടത്തുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading