കുറ്റൂർ കമ്മ്യൂണിറ്റി കിച്ചണിൽ ഒരുദിവസത്തെ ആഹാര സാധനങ്ങളുമായി വൈ.പി. ഈ തിരുവല്ല സോണൽ
തിരുവല്ല: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വൈ. പി. ഇ തിരുവല്ല സൊണിന്റെ ആഭിമുഖ്യത്തിൽ കുറ്റൂർ ഗ്രാമപഞ്ചായത്ത് നേതൃത്വം നൽകുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് 50 പേർക്കുള്ള ഭക്ഷണ കിറ്റ് വിതരണം ചെയ്തു. കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീലേഖ രഘുനാഥ്, വൈസ് പ്രസിഡന്റ് അഡ്വക്കറ്റ് ചെറിയാൻ സി. തോമസ് എന്നിവർ ചേർന്ന് കിറ്റ് ഏറ്റുവാങ്ങി വൈ. പി. ഇ തിരുവല്ല സോണൽ സെക്രട്ടറി സാബു വാഴകൂട്ടത്തിൽ, സോണൽ ജോയിൻ കോഡിനേറ്റർ ഇവാ. എബിൻ ഓതറ എന്നിവർ നേതൃത്വം നൽകി.