30-മത് ഐ.പി.സി പന്തളം സെന്റർ കൺവൻഷന് തുടക്കമായി

കുളനട: ഐ.പി.സി കുളനട ശാലോം ചർച്ച് ഗ്രൗണ്ടിൽ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ പന്തളം സെന്റർ കൺവെൻഷൻ പാസ്റ്റർ ബിബിൻ പള്ളിപ്പാട് പ്രാർത്ഥിച്ചാരംഭിച്ചു. സെന്റർ സെക്രട്ടറി പാസ്റ്റർ ബെൻസൺ വി.യോഹന്നാന്റെ അധ്യക്ഷതയിൽ സെന്റർ പാസ്റ്റർ ജോൺ ജോർജ് ഉദ്ഘാടനം ചെയ്തു. നാം യേശുക്രിസ്തുവിനെ ക്കുറിച്ചുള്ള സുവിശേഷം മറ്റുള്ളവരോട് അറിയിക്കാതെ ഇരുന്നാൽ നാം ദൈവത്തിന് കടക്കാരൻ ആണെന്നും ആയതിനാൽ സുവിശേഷം അറിയിക്കുന്നതിൽ ഓരോ വിശ്വാസിയും ഉത്സാഹം ഉള്ളവരായിരിക്കണം എന്നും അദ്ദേഹം തന്റെ ഉദ്ഘാടനപ്രസംഗത്തിൽ ഓർമിപ്പിച്ചു.

പാസ്റ്റർമ്മാരായ വി.എം. സാംകുട്ടി, സാബു മാത്യു, കെ ടി ആർ പ്രസാദ്, ടി. ബിജു, സാം കെ. ജോയ്, പി ഐ ജോർജ്ജുകുട്ടി എന്നിവർ പ്രാർത്ഥിച്ചു പാസ്റ്റർ പി പി രാജൻ ജനറൽ കൺവീനർ ആയി കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.