96മത് കുമ്പനാട് കൺവൻഷൻ; ഒരുക്കങ്ങൾ പൂർത്തിയായി. ചിന്താവിഷയം: യഥാസ്ഥാപനം, താഴ്മ, വിശുദ്ധി, സൗഖ്യം

ഹെബ്രോൻപുരം, കുമ്പനാട്: 96 മത് ഐപിസി ജനറൽ കൺവൻഷൻ ജനുവരി 12 ഞായർ വൈകുന്നേരം മുതൽ ജനുവരി 19 ഉച്ചവരെ ഹെബ്രോൻ പുറത്തുള്ള ഐ.പി.സിയുടെ അന്താരാഷ്ട്ര ആസ്ഥാനതോട് ചേർന്നുള്ള കൺവെൻഷൻ മൈതാനിയിൽ നടക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ജനറൽ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. വളരെ വിപുലമായ ഒരുക്കങ്ങളാണ് കൺവൻഷനു വേണ്ടി ഈ വർഷം നടത്തിയിട്ടുള്ളത്. വിപുലമായ പാർക്കിംഗ്, കടന്നുവരുന്നവർക്കെല്ലാം സ്വാദിഷ്ടമായ ഭോജനം, വിശാലമായ താമസം തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്.

ഐ.പി.സി സഭയുടെ അധ്യക്ഷൻ റവ. ഡോ. വത്സൻ എബ്രഹാം, ഉപാധ്യക്ഷൻ റവ. ഡോ. വിത്സൺ ജോസഫ്, സെക്രട്ടറി പാസ്റ്റർ സാം ജോർജ്, ജോ. സെക്രട്ടറി പാസ്റ്റർ എം.പി. ജോർജ്കുട്ടി, ട്രഷറർ സണ്ണി മുളമൂട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ ആണ് ക്രമീകരണങ്ങൾ നടന്നുവരുന്നത്.

ഇവരോട് ചേർന്ന് പ്രവർത്തിക്കുന്ന ജനറൽ കൗൺസിൽ അംഗങ്ങൾ കേരള സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ മറ്റു ഭാരവാഹികൾ എന്നിവരുടെ ഐക്യമായുള്ള പ്രവർത്തനങ്ങളാണ് ക്രമീകരണങ്ങൾക്ക് സഹായകരമായതെന്ന് കൺവൻഷൻ കമ്മിറ്റി അറിയിച്ചു.

കൺവൻഷനിലേക്ക് ഏവരെയും ഹാർദവമായി സ്വാഗതം ചെയ്യുന്നതായി ജനറൽ എക്സിക്യൂട്ടീവ് അറിയിച്ചു.

2 ദിന 7:14 ആസ്പദമാക്കി യഥാസ്ഥാപനം, താഴ്മ, വിശുദ്ധി, സൗഖ്യം എന്നീ വിഷയങ്ങളിൽ ഊന്നിയുള്ള , ഈ ദിവസങ്ങളിലെ വചന കേൾവി ഏവർക്കും ആത്മികവർദ്ധനവിനും സൗഖ്യത്തിനും കാരണമായി തീരട്ടെ എന്നും ആശംസിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading