ദി പെന്തെക്കൊസ്ത് മിഷൻ ചെങ്ങന്നൂർ കൺവൻഷൻ ഡിസംബർ 5 മുതൽ 8 വരെ

ചെങ്ങന്നൂർ: റ്റിപിഎം ചെങ്ങന്നൂർ സഭയുടെ (തിരുവല്ല സെന്റർ) ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും ഡിസംബർ 5 വ്യാഴം മുതൽ 8 ഞായർ വരെ പുത്തൻവീട്ടിൽ പടി പഴവന ഗ്രൗണ്ടിൽ നടക്കും.

ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നു കാത്തിരിപ്പ് യോഗവും ശനിയാഴ്ച രാവിലെ 9.30 ന് തിരുവല്ല സെന്ററിന്റെ 33 പ്രാദേശിക സഭകളുടെ മാസയോഗവും നടക്കും.

സഭയുടെ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും. ഞായറാഴ്ച രാവിലെ 9 ന് തിരുവല്ല സെന്ററിന്റെ പാണ്ടനാട്, ബുധനൂർ, വെൺമണി കൊടുകുളഞ്ഞി, നിരണം പരുമല, കുമ്പനാട്, ഓതറ സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത വിശുദ്ധ സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.