പെന്തകൊസ്തു നയ വിശദീകരണ സമ്മേളനം
കോട്ടയം :പെന്തകൊസ്തു നയ വിശദീകരണ സമ്മേളനം ജൂൺ 26 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനത്തു നടക്കും.ഐ പി സി കോട്ടയം മേഖല പ്രസിഡണ്ട് പാസ്റ്റർ പി എ മാത്യു അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്തു പ്രസിഡണ്ട് ശ്രീ .സണ്ണി പാമ്പാടി ഉത്‌ഘാടനം ചെയ്യും .ഈ യോഗത്തിൽ പ്രസിദ്ധ പ്രഭാഷകൻ പാസ്റ്റർ അനിൽ കൊടിത്തോട്ടം മുഖ്യ സന്ദേശം നൽകും.ഈ സമ്മേളനത്തിൽ പ്രമുഖ രാഷ്ട്രീയ ,സഭാ നേതാക്കളും പങ്കെടുക്കുകയും ചെയ്യും.christ warriors live tv യിൽ ഈ പ്രോഗ്രാം തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.സംയുക്ത പെന്തകോസ്ത് സഭാ സമിതി നേതൃത്വം കൊടുക്കും.

- Advertisement -

Comments are closed.