2019-20 വർഷത്തെ അപ്‌കോൺ പ്രഥമ സംയുക്ത ആരാധന ജൂൺ 13ന് മുസ്സഫയിൽ

അബുദാബി: അബുദാബിയിലെ പെന്തക്കോസ്ത് സഭകളുടെ കൂട്ടായ്മയായ അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷന്റെ (APCCON ) 2019-20 വർഷത്തെ പ്രഥമ സംയുക്ത ആരാധന ജൂൺ 13 വ്യാഴാഴ്ച രാത്രി 07 :30 മുതൽ 10:00 വരെ ബ്രെദറൻ ചർച്ച് സെന്റർ മുസ്സഫയിൽ വച്ച് നടത്തപെടുന്നതാണ്. പ്രസ്തുത യോഗത്തിൽ പാസ്റ്റർ സാം ടി മുഖത്തല ദൈവവചനത്തിൽ നിന്നും സംസാരിക്കുകയും അപ്കോൺ പ്രസിഡന്റ്‌ പാസ്റ്റർ എം ജെ ഡൊമിനിക് തിരുവത്താഴ ശിശ്രുഷയ്ക്ക് നേതൃത്വം നൽകുകയും റോബിൻ ലാലച്ചന്റെ നേതൃത്വത്തിൽ ഉള്ള അപ്‌കോൺ ക്വയർ ആത്‌മീയ ഗാനങ്ങൾ ആലപിക്കുകയും ചെയ്യുന്നു.

News Middle Advt Banner

22 അംഗത്വ സഭകളിൽ നിന്നും ആയിരത്തിലധികം വിശ്വാസികൾ കൂടിവരുന്ന ഈ സംയുക്ത ആരാധനയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുകയും കടന്നുവന്നു അനുഗ്രഹം പ്രാപിക്കുകയും ചെയ്യണം എന്ന് അപ്‌കോൺ ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading