ഗൃഹപ്രവേശത്തിന് ഒരാഴ്ച മാത്രം ബാക്കി; വീട്ടമ്മ അപകടത്തിൽ മരിച്ചു

കോട്ടയം: ഗൃഹപ്രവേശത്തിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേ, നിര്‍മ്മാണത്തിലിരുന്ന വീട്ടിലെത്തിയ ശേഷം മടങ്ങിയ നഴ്സായ വീട്ടമ്മ സ്‌കൂട്ടര്‍ മറിഞ്ഞ് മരിച്ചു. പുതുപ്പള്ളി പയ്യപ്പാടി വെട്ടത്ത് വീട്ടില്‍ സോണി ഐപ്പിന്റെ ഭാര്യ ജൂണിയ സൂസന്‍ ഐപ്പ് (31)ആണ് മരിച്ചത്. പരിക്കേറ്റ ഭര്‍ത്താവ് സോണി കാരിത്താസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ഖത്തറിലായിരുന്ന ഭര്‍ത്താവ് സോണി ഗൃഹപ്രവേശനത്തിനായി ഒരാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. മന്ദിരം ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ് മരിച്ച ജൂണിയ.

News Middle Advt Banner

ഞായറാഴ്ച വൈകിട്ട് നാലരയോടെ പുതുപ്പള്ളി – പയ്യപ്പാടി റോഡില്‍ പയ്യപ്പാടി പൊയ്കയില്‍പ്പടിയ്ക്ക് സമീപമായിരുന്നു അപകടം. മന്ദിരം ആശുപത്രിയിലെ ജോലിയ്ക്ക് ശേഷം നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലേയ്ക്ക് എത്തിയതായിരുന്നു ജൂണിയ. വീട്ടില്‍ എത്തി ഇവിടെയുണ്ടായിരുന്ന ഭര്‍ത്താവ്, സോണിയ്ക്കൊപ്പം തിരികെ വീട്ടിലേയ്ക്ക് മടങ്ങാനായിരുന്നു പദ്ധതിയിട്ടത്.

തുടര്‍ന്ന് ഇവിടെ നിന്ന് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. റോഡില്‍ തലയിടിച്ച്‌ വീണ ജൂണിയ ഉടന്‍ തന്നെ അബോധാവസ്ഥയിലായി. തലയിടിച്ച്‌ വീണ സോണിയ്ക്കും സാരമായി പരിക്കേറ്റിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ എത്തിച്ചപ്പോഴേയ്ക്കും ജൂണിയ മരിച്ചിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സോണിയെ കാരിത്താസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ജൂനിയയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്. മക്കള്‍ – നിയാ ആന്‍ സോണി (ആറ് വയസ്), ബോവസ് വി.സോണി (മൂന്നര).

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading