ചെറുവക്കൽ പി.വൈ.പി.എ ഒരുക്കുന്ന ലഹരിവിരുദ്ധ സന്ദേശയാത്ര നാളെ

ചെറുവക്കൽ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ പുത്രികാ സംഘടനയായ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ലഹരി വിരുദ്ധ സന്ദേശയാത്ര ‘വിമുക്തി’ നാളെ രാവിലെ 10 മണിയ്ക്ക് ആരംഭിക്കും. മൈലോട് ടി.ഇ.എം.വി.എച്ച്.എസ്.എസിൽ കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷൻ ശ്രീ. ജി. മുരളീധരൻ നായർ ഉദ്ഘാടനം നിർവ്വഹിക്കും. തുടർന്ന് ടീം ഹാഗിയോസ് പാവനാടകം അവതരിപ്പിക്കും. വാളിയോട് എസ്.ആർ.വി.യു.പി.എസ്, ആയുർ ഗവ. ജവഹർ എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ കൂടി കടന്നു പോകുന്ന യാത്ര വൈകിട്ട് 4 മണിയ്ക്ക് ആയുർ ജംഗ്ഷനിൽ വച്ചു നടക്കുന്ന പരസ്യയോഗത്തോടെ സമാപിക്കും. പരസ്യ യോഗത്തിൽ പാസ്റ്റർ അജി ആന്റണി ദൈവവചനം ശുശ്രൂഷിക്കും. വൈകിട്ട് 6 മണി മുതൽ മുണ്ടപ്പള്ളിക്കോണം കേന്ദ്രീകരിച്ച് മിനി കൺവൻഷനും ക്രമീകരിച്ചിരിക്കുന്നു. ഇവാ. ജോർജ്ജ് തോമസ് ശൂരനാട് ദൈവവചനം ശുശ്രൂഷിക്കും. ചെറുവക്കൽ ശാലേം പി.വൈ.പി.എ ക്വയർ സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading