ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷന്‍ 21 മുതല്‍

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് 96-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 21 തിങ്കള്‍ മുതല്‍ 27 ഞായര്‍ വരെ തിരുവല്ല ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേഡിയത്തില്‍ നടക്കും. 21 വൈകിട്ട് 5.30ന് സ്റ്റേറ്റ് ഓവര്‍സിയര്‍ റവ.സി.സി.തോമസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ ജെ. ജോസഫ് അധ്യക്ഷത വഹിക്കും. ‘ദൈവത്തോടു കൂടെ നടക്കുക’ എന്നതാണ് കണ്‍വന്‍ഷന്‍ തീം.

പാസ്റ്റര്‍മാരായ റെജി ശാസ്താംകോട്ട, അനീഷ് ഏലപ്പാറ, ഡോ. ജോ കുര്യന്‍, പാസ്റ്റര്‍ തോമസ് ഫിലിപ്പ് വെണ്‍മണി, ഡോ. ഷിബു കെ. മാത്യു, ഡോ. ഷിബു സാമുവേല്‍,  പി. ആര്‍. ബേബി, പി.സി. ചെറിയാന്‍, ജോണ്‍സണ്‍ ദാനിയേല്‍, എ.റ്റി. ജോസഫ്, ജെയ്‌സ് പാണ്ടനാട്, ബെഞ്ചമിന്‍ തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും.

21ന് 4.30 മുതൽ 5.30 വരെ ശുശ്രൂഷക സമ്മേളനം. 22, 23 തീയതികളില്‍ 9.30 മുതൽ 1.00 വരെ പവ്വര്‍ കോണ്‍ഫറന്‍സ്, 24ന് 9.30 മുതൽ 1.00 വരെ സഹോദരീ സമ്മേളനം, 2.00 -4.30 വരെ മിഷനറി സമ്മേളനം, 25ന് 9 മുതൽ 1 വരെ വേദപാഠശാലകളുടെ ബിരുദദാന സമ്മേളനം, 2 മുതൽ 4 വരെ വിവിധ ബോര്‍ഡുകളുടെ സംയുക്ത സമ്മേളനം, 26ന് 9.30 മുതൽ 1 വരെ ഉണര്‍വ്വ് യോഗം, 2.00 മുതൽ 4.30 വരെ സണ്ടേസ്‌കൂള്‍-യുവജന സമ്മേളനം, എല്ലാ ദിവസവും വൈകിട്ട് 5.30 മുതല്‍ 8.45 വരെ പൊതുസമ്മേളനം, 27 ഞായര്‍ 8 മുതൽ1 വരെ നടക്കുന്ന സംയുക്ത സഭായോഗത്തില്‍ പാസ്റ്റര്‍ വൈ. റെജി അദ്ധ്യക്ഷത വഹിക്കും. സ്റ്റേറ്റ് ഓവര്‍സിയര്‍ റവ. സി.സി. തോമസ് മുഖ്യസന്ദേശം നല്‍കും.

സ്‌റ്റേറ്റ് ഓവര്‍സിയര്‍ റവ. സി.സി. തോമസ് ജനറല്‍ കണ്‍വീനറായും അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ. റെജി, സ്‌റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ ജെ. ജോസഫ് എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും വിപുലമായ കമ്മിറ്റിയാണ് ഈ പ്രവിശ്യത്തെ കണ്‍വന്‍ഷനില്‍ പ്രവര്‍ത്തിക്കുന്നത്. പാസ്റ്റര്‍മാരായ കെ.ജി. ജോണ്‍, എം. ജോണ്‍സണ്‍, വി.പി. തോമസ്, തോമസ് എം. പുളിവേലില്‍, വിനോദ് ജേക്കബ്, ഏ.റ്റി. ജോസഫ്, ഷിബു കെ. മാത്യു, റ്റി.എ. ജോര്‍ജ്, ജോണ്‍സന്‍ ഡാനിയേല്‍, ക്രിസ്റ്റഫര്‍ റ്റി. രാജു, ജോസ് ബേബി, വൈ. മോനി, പി.എ. ജെറാള്‍ഡ്, ഷിജു മത്തായി, സാജന്‍ മാത്യു, ബാബു ചെറിയാന്‍, റ്റി.എം. മാമച്ചന്‍ തോമസുകുട്ടി ഏബ്രഹാം, കെ.എ. ഉമ്മന്‍,സജി ജോര്‍ജ്, എബി.റ്റി. ജോയി, സാംകുട്ടി മാത്യു, ഏബ്രഹാം മാത്യു, ജോണ്‍ ജോസഫ്, പി.പി. കുര്യന്‍, കെ.കെ. കോരുത്, കെ.വി. ഗീവര്‍ഗീസ്, ഡോ. ഐസക്ക് സൈമണ്‍, ജോയി എ. ചാക്കോ, ഷെര്‍വിന്‍ വര്‍ഗീസ്, ജോസഫ് മറ്റത്ത്കാല, വില്‍സണ്‍ ബേബി, സാബു വാഴക്കൂട്ടത്തില്‍, ഏബ്രഹാം എം.തോമസ്, അജികുളങ്ങര, റ്റി.യോഹന്നാന്‍, ബിനോയി പി.അലക്‌സ്, സുനു തോമസ്, മേരിക്കുട്ടി ഏബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ കണ്‍വന്‍ഷന്റെ അനുഗ്രഹത്തിനായി പ്രവര്‍ത്തിക്കുന്നു. കണ്‍വന്‍ഷന്റെ എല്ലാ ദിവസവും ഭക്ഷണ ക്രമീകരണവും, ദൂരസ്ഥലങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് താമസ സൗകര്യവും, വിവിധ സ്ഥലങ്ങളിലേക്ക് വാഹനസൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

1300 പ്രാദേശിക സഭകളുള്ള ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിലെ വിശ്വാസികളെയും ശുശ്രൂഷകരെയും കൂടാതെ ഗള്‍ഫുനാടുകളില്‍ നിന്നും മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള വിശ്വാസികള്‍ ഈ വാര്‍ഷിക കണ്‍വന്‍ഷനില്‍ സംബന്ധിക്കുമെന്ന് സ്റ്റേറ്റ് ഓവര്‍സിയര്‍ റവ. സി.സി. തോമസ്, ബിലീവേഴ്‌സ് ബോര്‍ഡ് സെക്രട്ടറി ജോസഫ് മറ്റത്തുകാല, മീഡിയ ഡയറക്ടര്‍ പാസ്റ്റര്‍ സാംകുട്ടി മാത്യു, പാസ്റ്റര്‍ തോമസ് എം. പുളിവേലില്‍, ജോ. ഡയറക്ടര്‍ പാസ്റ്റര്‍ ജെയ്‌സ് പാണ്ടനാട്, സെക്രട്ടറി പാസ്റ്റര്‍ ഷൈജു തോമസ്എന്നിവര്‍ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.