റ്റി.പി.എം കൊക്കാവിള സാർവ്വദേശീയ കൺവൻഷൻ ഇന്ന് മുതൽ

 

കൊക്കാവിള/(ശ്രീലങ്ക): ശ്രീലങ്കയിലെ ഏറ്റവും വലിയ പെന്തെക്കൊസ്ത് കണ്‍വൻഷനും ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ പ്രധാന ആത്മീയസംഗമവുമായ കൊക്കാവിള സാർവ്വദേശീയ കണ്‍വൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ഡിസംബർ 27 ഇന്ന് മുതൽ 31 വരെ ചിലവ കൊക്കാവിള ഹെവൻ ഗാർഡൻ സിലോൺ പെന്തെക്കൊസ്ത് മിഷൻ ആരാധന ഹാളിൽ നടക്കും.

കൺവൻഷന് മുന്നോടിയായി ശുഭ്രവസ്ത്രധാരികളായ ആയിരക്കണക്കിന് ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്ത സുവിശേഷ വിളംബര റാലി നടന്നു.
ഡിസംബർ 27 മുതൽ 31 വരെ വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം,9:30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10നും കാത്തിരിപ്പ് യോഗം ശനിയാഴ്‌ച വൈകിട്ട് 3 ന് യുവജന സമ്മേളനം എന്നിവയും ഞായറാഴ്ച രാവിലെ സ്നാന ശുശ്രൂഷ തുടർന്ന് 9 ന് സംയുക്ത വിശുദ്ധ സഭായോഗവും നടക്കും.

കൺവൻഷനിൽ സഭയുടെ സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും. ചീഫ് പാസ്റ്റർമാരും സെന്റർ പാസ്റ്റർമാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. പ്രസംഗങ്ങൾ തത്സമയം വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. വിദേശ രാജൃങ്ങളിൽ നിന്നും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. ചീഫ് പാസ്റ്റർ എബ്രഹാം മാത്യു, ഡെപൃൂട്ടി ചീഫ് പാസ്റ്റർ എം റ്റി തോമസ്, അസോസിയറ്റ് ഡെപൃൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം എന്നിവർ കൺവൻഷനിൽ പങ്കെടുക്കും.
കൺവൻഷന്റെ അനുഗ്രഹത്തിനായി ശ്രീലങ്കയിലെ എല്ലാ പ്രാദേശിക സഭകളിലും പ്രതേൃക ഉപവാസ പ്രാർത്ഥന നടന്നു.
കണ്‍വൻഷന്റെയും രോഗശാന്തി ശുശ്രൂഷയുടെയും അനുഗ്രഹത്തിനായി സെന്റർ ഫെയ്ത്ത് ഹോമിന് സമീപമുള്ള പ്രാർത്ഥന ഹാളില്‍ കണ്‍വൻഷന്റെ ആരംഭ ദിവസം മുതൽ സമാപന ദിവസം വരെ 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും നടക്കും.
വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റിയഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.

1924 ൽ ശ്രീലങ്കയിൽ (സിലോൺ) മലയാളിയായ പാസ്റ്റർ പോൾ സ്ഥാപിച്ച സിലോൺ പെന്തെക്കൊസ്ത് മിഷൻ ഇന്ത്യയിൽ റ്റിപിഎം എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്നത്. ഓരോ രാജ്യത്തും പ്രാദേശിക പേരുകളിലാണ് സഭ അറിയപ്പെടുന്നത്. 65 ൽ അധികം രാജ്യങ്ങളിൽ സുവിശേഷ പ്രവർത്തനം നടത്തുന്നു സഭയുടെ ആസ്ഥാനമന്ദിരം ചെന്നൈ ഇരുമ്പല്ലിയൂരിലും ശ്രീലങ്കയിൽ മട്ടക്കുളിയിലുമാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading