ICPF യു.എ.ഇ ‘യൂത്ത് എറൈസ്’ ക്യാമ്പ് നാളെ മുതൽ

ഷാർജ: ഐ.സി.പി.എഫ് യു.എ.ഇ യൂത്ത് എറൈസ് എന്ന പേരിൽ ഒരുക്കുന്ന ത്രിദിന ക്യാമ്പ് നാളെ മുതൽ തിങ്കൾ വരെ ഷാർജ യൂണിയൻ ചർച്ചിൽ വച്ച് നടക്കും. എല്ലാ ദിവസവും രാവിലെ 8.30 മുതൽ 4 വരെ നടക്കുന്ന ക്യാമ്പിൽ കുട്ടികൾക്കും യുവജനങ്ങൾക്കുമായി പ്രത്യേക സെഷനുകൾ ഉണ്ടാകും. 4 വയസ്സ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് റവ. പാറ്റേഴ്സൺ ബാംഗ്ലൂറും, 13 വയസ്സ് മുതൽ 22 വയസ്സ് വരെയുള്ള യുവജനങ്ങൾക്ക് പാസ്റ്റർ ജെറിൻ തോമസ് കാനഡ, പാസ്റ്റർ ജോയൽ തോമസ്‌രാജ് ചെന്നൈ എന്നിവർ ക്ലാസ്സുകളെടുക്കും. യു.എ.ഇയുടെ എല്ലാ എമിരേറ്റുകളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: സന്തോഷ് ഈപ്പൻ: 050 6576490, എൽവിൻ: 055 3935097
ഇമെയിൽ: icpfgcc@gmail.com

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading