‘എംപവർ 2018’ന് അനുഗ്രഹീത തുടക്കം
മനാമ: ഐ.പി.സി ബഥേൽ സഭ ഒരുക്കുന്ന ‘എംപവർ 2018’ ഗോസ്പൽ & മ്യൂസിക്കൽ ലൈവ് ഇവന്റിന് അനുഗ്രഹീത തുടക്കം.
ഇന്നു ആരംഭിച്ച കൺവൻഷൻ 21 വരെ വൈകിട്ടു 7 മണി മുതൽ 9.30 വരെ ബഹ്‌റൈൻ കേരളീയ സമാജം ഹാളിൽ വച്ചു നടത്തപ്പെടുന്നു.
പരിശുദ്ധാത്മാവിനെ ഒന്നു കൂടെ അടുത്തറിയുക എന്ന വിഷയത്തെ ആസ്പദമാക്കി
അനുഗ്രഹീത കർതൃദാസൻ പാസ്റ്റർ ബാബു ചെറിയാൻ പിറവം വചനത്തിൽ നിന്നു ശക്തമായി പ്രഘോഷിച്ചു.
ഇവാ. ലോർഡ്‌സൺ ആന്റണിയും പെർസിസ് ജോണും ആരാധനക്ക് നേതൃത്വം നൽകി. ജിൻസ് മാത്യു, ഷിക്കു ഡാൻ ജേക്കബ്, അലക്സ് റ്റി.ജെ. & സജി എബ്രഹാം മാത്യു എന്നിവർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകി.
കൺവൻഷൻ തത്സമയം ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക് പേജിലൂടെ അനേകായിരങ്ങൾ വീക്ഷിക്കുകയും അനുഗ്രഹം പ്രാപിക്കുകയും ചെയ്തു.
അടുത്ത ദിവസങ്ങളിലെ കൺവൻഷനും ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക് പേജിലൂടെ ലൈവ് ആയി കാണാവുന്നതാണ്.


- Advertisement -


Comments are closed.