ഫിലദെൽഫിയ ഫെല്ലോഷിപ്പ് ചർച് ഓഫ് ഇന്ത്യക്കു പുതിയ നേത്ര്വത്വം

വാർത്ത - ജോൺ മാത്യു ഉദയ്പൂർ

 

ഉദയ്‌പൂർ: ഉദയ്‌പൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നോർത്ത് ഇന്ത്യയിലെ ഏറ്റവും വലിയ പെന്തെകൊസ്തു പ്രസ്ഥാനങ്ങളിൽ ഒന്നായ ഫിലദെൽഫിയ ഫെല്ലോഷിപ്പ് ചർച് ഓഫ് ഇന്ത്യക്കു പുതിയ നേത്ര്വത്വം. ഇന്ന് കൂടിയ ജനറൽ ബോഡിയിൽ ആണ് ഐക്യഖണ്ഡേന പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. 

ഫിലദെൽഫിയ ഫെല്ലോഷിപ്പ് ചർച് ഓഫ് ഇന്ത്യയുടെ അന്തർദേശിയ ഓവർസിയർ ആയി പാസ്റ്റർ ഡോ. ജോയി പുന്നൂസിനെയും നാഷണൽ ഓവർസിയർ ആയി പാസ്റ്റർ ഡോ.പോൾ മാത്യുവിനേയും തിരഞ്ഞെടുത്തു. ഇവരെ കൂടാതെ പാസ്റ്റർ വിക്കൽസൺ സേവല(ജനറൽ സെക്രട്ടറി), പാസ്റ്റർ. സന്തോഷ് വർഗീസ് (ജോ.സെക്രട്ടറി), വൈസ് പ്രസിഡന്റുമാരായി പാസ്റ്റർ. ജോൺ സി വർഗീസ്, പാസ്റ്റർ കലാസുവാസ് , ട്രഷറാർ ആയി പാസ്റ്റർ ഫിലിപ്പോസ് എം.പി, ജോയിന്റ് ട്രഷറാർ ആയി ഹത്തെസിങ്ങിനെയും ഇന്നു കൂടിയ ജനറൽ ബോഡി തിരഞ്ഞെടുത്തു.ഇതിനോടൊപ്പം കൗൺസിൽ അംഗങ്ങളായി പതിമൂന്നു പേരെ കൂടി തിരഞ്ഞെടുക്കുക ഉണ്ടായി. ഫിലദെൽഫിയ ഫെല്ലോഷിപ്പ് ചർച് ഓഫ് ഇന്ത്യയുടെ മിഷൻ ബോർഡിൻറെ ഡയറക്ടറായി ഡോ. ഫിന്നി ഫിലിപ്പിനെ നിയമിച്ചു. സഭയുടെ സീനിയർ ശുശ്രുഷകരായ പാസ്റ്റർമാരായ കെ ഓ വർഗീസ്, കെ വി എബ്രഹാം, ജശ്വന്ത്‌ റാണ, സിസ്. മേരി മാത്യൂസ് എന്നിവരെ ഫിലദെൽഫിയ ഫെല്ലോഷിപ്പ് ചർച് ഓഫ് ഇന്ത്യയുടെ അഡ്വൈസറി കമ്മിറ്റി അംഗങ്ങളായി ആയി തീരുമാനിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading