ചര്‍ച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇന്‍ ഇന്‍ഡ്യാ, കേരള സ്‌റ്റേറ്റ്, തീരദേശ മേഖല പ്രവര്‍ത്തനോദ്ഘാടനം

തിരുവല്ല: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ, കേരള സ്‌റ്റേറ്റ് തീരദേശ മേഖല ഉദ്ഘാടന സമ്മേളനം ഒക്ടോബര്‍ മാസം 22 തീയതി തിങ്കൾ ഉച്ചകഴിഞ്ഞ് 2.30 മുതൽ വൈകിട്ട് 5 മണി വരെ ചേപ്പാട് സഭയിൽ വച്ച് നടക്കും. കേരളാ സ്‌റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ സി.സി. തോമസ് ഉദ്ഘാടനം നിര്‍വ്വഹിച്ച് സോണല്‍ ഭാരവാഹികളെ നിയമിക്കും. ഈ യോഗത്തിന് മേഖല ഡയറക്ടര്‍ പാസ്റ്റര്‍ തോമസ് എം. പുളിവേലി നേതൃത്വം നല്‍കും. ഈ മേഖലയിൽ ഉൾപ്പെട്ട എല്ലാ ഡിസ്ട്രിക്ടുകളിലെ ഡിസ്ട്രിക്ട് ശുശ്രൂഷകന്മാരും, സഭാ ശുശ്രൂഷകന്മാരും, ഡിസ്ട്രിക്ട് സെക്രട്ടറിമാരും, പ്രാദേശിക സഭ സെക്രട്ടറിമാരും പുത്രിക സംഘടനകളായ വൈ.പി. ഇ, സണ്ടേസ്കൂൾ, എൽ.എം എന്നിവയുടെ ഡിസ്ട്രിക്ട് സെക്രട്ടറിമാരും സംബന്ധിക്കും എന്ന് മേഖല ഡയറക്ടർ പാസ്റ്റർ തോമസ് എം. പുളിവേലിൽ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading