സി.ഇ.എം. യുവമുന്നേറ്റ യാത്ര കാസർകോഡ് ആരംഭിച്ചു

കാസർകോഡ് ക്രിസ്ത്യൻ ഇവാഞ്ജലിക്കൽ മൂവ്മെന്റിന്റെ നേതൃതത്തിൽ ഏപ്രിൽ 23 മുതൽ മേയ് 17 വരെ നടത്തുന്ന യുവമുന്നേറ്റ യാത്ര ഇന്ന് കാസർഗോഡ് തുടക്കം കുറിച്ചു.സി ഇ എം ജനറൽ കോ ഓർഡിനേറ്റർ പാസ്റ്റർ ജോമോൻ ജോസഫിന്റെ അധ്യക്ഷതയിൽ ജനറൽ പ്രസിഡന്റ് പാസ്റ്റർ ഫിലിപ്പ് ഏബ്രഹാം യാത്ര ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പാസ്റ്റർ ജോർജ്ജ് വർഗീസ് ജാഥാ ക്യാപ്ടൻമാരായ ജോമോൻ ജോസേഫ്നും, ബിജു ജോസഫിനും ഫ്ലാഗ് കൈമാറിയതോടെ മുന്നേറ്റ യാത്രയ്ക്ക് അരംഭം കുറിച്ചു.ഇന്ന് വൈകിട്ട് കണ്ണൂർ ചേംബർ ഓഫ്‌ കോമേഴ്‌സ് ഹാളിൽ നടക്കുന്ന പൊതു സമ്മേളനത്തോടെ ഇന്നത്തെ യാത്ര സമാപിക്കും. കാസർഗോഡ് ജില്ലയുടെയും കണ്ണൂർ ജില്ലയുടെയും വിവിധ മേഖലകളിൽ പരസ്യയോഗങ്ങൾ നടത്തപ്പെട്ടു.സി ഇ എം എക്സിക്യൂട്ടീവ്, ജനറൽ കമ്മറ്റി അംഗങ്ങൾ ഉത്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. “തിന്മക്കെതിരെ പോരാടാം.. നന്മയ്ക്കായി അണിചേരാം..” എന്നതാണ് യാത്രയുടെ മുദ്രാവാക്യം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading