ICPF അബുദാബി ‘ക്രോസ്‌ ഓവർ 2018’ നടത്തപ്പെട്ടു

അബുദാബി: ICPF അബുദാബി ക്രമീകരിച്ച ‘ക്രോസ്‌ ഓവർ 2018’ എപ്രിൽ 7 ശനിയാഴ്ച വൈകിട്ട്‌ 5 മണി മുതൽ 8 മണിവരെ അബുദാബി ഇവാഞ്ചലിക്കൽ ചർച്ച്‌ സെന്ററിൽ നടത്തപ്പെട്ടു.

പത്തും പന്ത്രണ്ടും‌ അദ്ധ്യയനവർഷങ്ങൾ പഠിച്ച്‌ പൂർത്തിയാക്കിയ‌ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനോടൊപ്പം പതിനഞ്ച്‌ വർഷത്തിൽ അധികമായി അബുദാബിയിൽ ശുശ്രൂഷ പൂർത്തിയാക്കിയ പാസ്റ്റർമാരെയും സഹശുശ്രുഷകരെയും ആദരിച്ചു.

ഈ മീറ്റിംഗിൽ ഡോ. ജോയൽ ടി. എം. മുഖ്യസന്ദേശം നൽകി. ICPF അബുദാബി ക്വയർ ഗാനശുശ്രൂഷക്ക്‌ നേതൃത്വം കൊടുത്തു.

അബുദാബിയിലെ വിവിധ സഭകളിൽ നിന്നും ദൈവദാസന്മാരും, വിദ്യാർത്ഥികളും, വിശ്വാസികളും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിച്ചു.

കർത്തൃദാസന്മാരും വിദ്യാർത്ഥികളും ICPF അബുദാബി ചാപ്റ്റർ ഭാരവാഹികൾക്കൊപ്പം.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading