2018 സൗത്ത് സോൺ വൈ. പി. ഇ. ക്യാമ്പ് ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: തെക്കൻ കേരളത്തിന്റെ ഉത്സവമായ ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യാ, കേരളയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സൗത്ത് സോൺ വൈ പി ഇ ക്യാമ്പ് ഒരുക്കങ്ങൾ പൂർത്തിയായി. മാർച്ച് 29 ,30 ,31 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിൽ നടക്കുന്ന ത്രിദിന ക്യാമ്പിന് തിരുവനന്തപുരം നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് വേദിയാകും. ‘ഹഗിയാസ്മോസ്’ (വിശുദ്ധീകരണത്തിനായി നീതിക്ക് അടിമകളായി സമർപ്പിക്കുക, റോമ.6:19) എന്നതാണ് ക്യാമ്പ് ചിന്താവിഷയം.
വ്യത്യസ്തവും ആനുകാലിക പ്രസക്തിയുള്ളതും ആത്മീയ പ്രചോദനം നൽകുന്നതുമായ വിവിധ സെക്ഷനുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്. പവ്വർ മീറ്റീംഗ്, മിഷൻ ചലഞ്ച്, കൗൺസിലിംഗ്, ദുരൂപദേശ ബോധവൽക്കരണ ക്ലാസ് സൈബർ സുരക്ഷ ക്ലാസ്, ഗാന പരിശീലനം കരിയർ ഗൈഡൻസ് തുടങ്ങിയ സെഷനുകളും കുട്ടികൾക്കായി തിമത്തി ഇന്സ്റ്റിറ്റ്യൂട്ട് നടത്തുന്ന സ്പെഷ്യൽ പ്രോഗ്രമുകളും ഈ വർഷത്തെ ക്യാമ്പ് സവിശേഷതകളാണ്.
പ്രകൃതിയുടെ വശ്യ സൗന്ദര്യം വ്യക്തമാക്കുന്ന നെയ്യാർ ഡാമിന്റെ തട്ടകത്തിൽ അരങ്ങേറുന്ന സൗത്ത് സോൺ വൈ പി ഇ ക്യാമ്പിനെ വളരെ പ്രതീക്ഷയോടെയാണ് സംഘാടകരും ഒപ്പം ആതിധേയരും നോക്കികാണുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading