ശാരോൻ സൺണ്ടേസ്കൂൾ നാഷണൽ ക്യാമ്പ് തിരുവനന്തപുരത്തു നടക്കും

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ അസോസിയേഷൻ അധ്യാപകർക്കും വിദ്യാർഥികൾക്കും സംയുക്തമായി സംഘടിപ്പിക്കുന്ന നാഷണൽ ക്യാമ്പ് ഏപ്രിൽ 17 ചൊവ്വ രാവിലെ 8.30 മുതൽ 19 വ്യാഴം ഉച്ചയ്ക്ക് 2 മണി വരെ നെയ്യാർഡാം (തിരുവനന്തപുരം) രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് സെന്ററിൽ വെച്ചു നടക്കും. തിരുവല്ല കൊമ്പാടിയിൽ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് തിരുവനന്തപുരത്തേക്കു മാറ്റുകയായിരുന്നു. സഭയുടെ നേതൃത്വത്തിലുള്ളവരെ കൂടാതെ പ്രൊഫ. സാം സ്കറിയ (മുംബൈ), സുജിത്ത് എം.സുനിൽ (ജയ്പൂർ), സുവി. ബാബു തോമസ്, ഡോ. കെ. ബി. ജോർജുകുട്ടി, ജെറീഷ് കെ. എച്ച്, ബെൻസിക് മിറന്റാ തുടങ്ങിയവരും വിവിധ സെഷനുകൾ നയിക്കും. കുട്ടികളുടെ ജൂനിയർ സെഷന് എക്സൽ മിനിസ്ട്രീസ് നേതൃത്വം നൽകും. ‘കാൽചുവടുകൾ’ എന്നതാണ് ക്യാമ്പിന്റെ ചിന്താവിഷയം. ഇപ്രാവശ്യം ക്യാമ്പിന് മുൻകൂറാണ് രജിസ്ട്രേഷൻ. അപേക്ഷാ ഫോമുകളും ക്യാമ്പിന്റെ വിശദ വിവരങ്ങൾ അടങ്ങിയ നോട്ടീസും ഈ ആഴ്ച സഭകൾക്ക് അയയ്ക്കുന്നതാണ്. പങ്കെടുക്കാൻ താൽപര്യമുള്ള അധ്യാപകർ, പാസ്റ്റേഴ്സ്, വിദ്യാർഥികൾ, പൂർവ വിദ്യാർഥികൾ എന്നിവർ നിർദിഷ്ട അപേക്ഷാ ഫോം പൂരിപ്പിച്ച് 100 രൂപാ അഡ്വാൻസ് സഹിതം ഏപ്രിൽ 5 ന് മുമ്പ് അതാതു സെക്ഷൻ സൺഡേ സ്കൂൾ ഭാരവാഹികളെ ഏൽപ്പിക്കേണ്ടതാണ്. സെക്ഷൻ ഭാരവാഹികൾ ഏപ്രിൽ 8 നു മുമ്പ് അതാത് ഏരിയായിലെ സൺഡേസ്കൂൾ കോർഡിനേറ്റേഴ്സിനെ ഏൽപ്പിക്കണം. പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 400 പേർക്കു മാത്രമാണ്. ക്യാംപ് ഫീസ് 13 വയസിനും അതിനു മുകളിലുള്ളവർക്കും 250 രൂപയും 13 വയസ്സിനു താഴെയുള്ളവർക്ക് 200 രൂപയുമാണ്. ഡയറക്ടർ പാസ്റ്റർ ഏബ്രഹാം മന്ദമരുതി, സെക്രട്ടറി റോഷി തോമസ് തുടങ്ങിയവർ നേതൃത്വം നൽകും. പാസ്റ്റർ ബിജു ജോസഫ് ക്യാമ്പ് കോർഡിനേറ്ററായി പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading