അയർലൻഡ് കോർക്കിൽ എബനേസർ ചർച്ചിന്റെ 8-ാമത് കൺവൻഷൻ

കോർക്ക്: അയർലൻഡ് കോർക്ക് എബനേസർ ചർച്ചിന്റെ 8-ാമത് വാർഷിക കൺവൻഷൻ ഒക്ടോബർ 30, 31 തീയതികളിൽ വൈകുന്നേരം 6 മുതൽ രാത്രി 9 വരെ ബാലിൻകോളിഗിലെ കാരിഗ് കമ്മ്യൂണിറ്റി സെന്ററിൽ നടക്കും.

News Middle Advt Banner

കൺവൻഷനിൽ ഷിബിൻ ഗാദ് മുഖ്യപ്രാസംഗികനായി ദൈവവചനം ശുശ്രൂഷിക്കും. ഗാനശുശ്രൂഷയ്ക്ക് സാമുവൽ വിൽസൺ നേതൃത്വം നൽകും.

നവംബർ 1ന് നടക്കുന്ന പൊതുസഭാ യോഗത്തിലും ഷിബിൻ ഗാദ്, സാമുവൽ വിൽസൺ എന്നിവരുടെ അനുഗ്രഹീത ശുശ്രൂഷകൾ ഉണ്ടായിരിക്കുന്നതാണ്.

പാസ്റ്റർ എം. എം. തോമസ്, പാസ്റ്റർ കെ. പി. ബിജുമോൻ എന്നിവർ കൺവൻഷന്റെ വിവിധ ശുശ്രൂഷകൾക്ക് സഹനേതൃത്വം വഹിക്കും.

ഒക്ടോബർ 30, 31 തീയതികളിൽ നടക്കുന്ന വാർഷിക കൺവൻഷനിലേക്കും നവംബർ 1ലെ പൊതുസഭാ യോഗത്തിലേക്കും വിശ്വാസികളെയും ഏവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading