പി.വൈ.പി.എ. വാളകം സെന്ററും പെരുമ്പാവൂർ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ROOTED 2K26 യൂത്ത് ക്യാമ്പ് ഓഗസ്റ്റ് 27 മുതൽ
പെരുമ്പാവൂർ: പി.വൈ.പി.എ. വാളകം സെന്ററും പെരുമ്പാവൂർ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ROOTED 2K26 യൂത്ത് ക്യാമ്പ് ഓഗസ്റ്റ് 27, 28, 29 തീയതികളിൽ പൊഞ്ഞാശ്ശേരിയിലെ അഗാപ്പേ കൺവെൻഷൻ സെൻ്ററിൽ വെച്ച് നടക്കും. ദൈവസാന്നിധ്യവും, ശക്തമായ ആരാധനയും, ആത്മീയ വളർച്ചയും, കൂട്ടായ്മയും ഒരുമിക്കുന്ന ഈ മൂന്ന് അനുഗ്രഹീത ദിനങ്ങളിൽ സൗഹൃദം, ഗെയിംസുകൾ, പ്രത്യേക ക്ലാസുകൾ എന്നിവയിലൂടെ യുവജനങ്ങൾക്ക് അനുഗ്രഹകരമായ അനുഭവങ്ങൾ പകർന്നു നൽകും.
പാസ്റ്റർ: കെ. വി. പൗലോസ്, പാസ്റ്റർ: എം. എ. തോമസ്, പാസ്റ്റർ: പ്രത്യാശ് തോമസ്, പാസ്റ്റർ: ആൻസൺ കൊല്ലം,പാസ്റ്റർ: ബേബി ജോൺ, ഡോ. സജികുമാർ കെ. പി., ഡോ. സന്തോഷ് ജോൺ, ഇവാ: ഷാജൻ ജോൺ ഇടക്കാട്, സിസ്റ്റർ റെൻജി ക്രൗൺ എന്നിവർ വിവിധ സെഷനുകളിൽ ശുശ്രൂഷിക്കും. ബോവാസ് രാജു, ടെസ്സി ബിജു, ജിത്തു എന്നിവരോടൊപ്പം പി.വൈ.പി.എ. ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും. “അവനിൽ വേരൂന്നി, അവനിൽ പണിയപ്പെട്ടവരായി” (കൊലൊസ്സ്യർ 2:6-7) എന്ന ആപ്തവാക്യത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ ക്യാമ്പിലേക്ക് എല്ലാ യുവജനങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

- Advertisement -

Comments are closed.