സാരെഫാത്ത് ഭവനത്തിൻ്റെ സമർപ്പണം നടന്നു

KE News Desk | Trivandrum

തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലയിലെ കാട്ടാക്കട സെക്ഷനിലെ ആനാകോട് സഭാശുശ്രൂഷകനായിരിക്കെ നിത്യതയിൽ പ്രവേശിച്ച പാസ്റ്റർ മീഖായേലിൻ്റെ കുടുംബാംഗങ്ങൾക്കായി ദക്ഷിണ മേഖല ഡയറക്ടർ പാസ്റ്റർ സനൽ കുമാർ ആർ. ൻ്റെ നേതൃത്വത്തിലുള്ള സാരെഫാത്ത് പ്രോജക്ട് കമ്മറ്റി കൊണ്ണിയൂരിനടുത്ത് സ്ഥലം വാങ്ങി പണികഴിപ്പിച്ച ഭവനത്തിൻ്റെ സമർപ്പണ ശുശ്രൂഷ മെയ് 24 ഞായറാഴ്ച വൈകുന്നേരം നടന്നു. മേഖല ഡയറക്ടർ പാസ്റ്റർ സനൽ കുമാർ ആർ. അദ്ധ്യക്ഷനായിരുന്നു. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. റ്റി. ജെ. സാമുവേൽ മുഖ്യ സന്ദേശം നൽകി. കുടുംബാംഗങ്ങളെയും ഭവനത്തെയും ദൈവകരങ്ങളിൽ സമർപ്പിച്ചു റവ. റ്റി. ജെ. സാമുവേൽ സമർപ്പണ ശുശ്രൂഷ നിർവ്വഹിച്ചു.

പാസ്റ്റർ ബി. കെ. ബൈജു മേപ്പൂക്കട, പാസ്റ്റർ പ്രസാദ് എസ്. (വിഴിഞ്ഞം സെക്ഷൻ പ്രസ്ബിറ്റർ), പാസ്റ്റർ വിജയദാസ് എന്നിവർ സങ്കീർത്തനം വായിച്ചു.ബ്രദർ പി. ജെ. വിൻസൻ്റ് വിഴവൂർ സ്വാഗതം ആശംസിച്ചു. സാരെഫാത്ത് ഭവനം പണിതതിൻ്റെ റിപ്പോർട്ട് പാസ്റ്റർ ബൈജു എസ്. പനയ്ക്കോട് അവതരിപ്പിച്ചു. പാസ്റ്റർ സ്റ്റുവർട്ട് കരിങ്ങൽ പാസ്റ്റർ മീഖായേലിൻ്റെ ഭാര്യ സിസ്റ്റർ കുമാരി ശാന്തിയ്ക്ക് ഭവനത്തിൻ്റെ താക്കോൽ കൈമാറി. സാരെഫാത്ത് ഭവനം സഫലമാക്കാൻ സഹായിച്ച എല്ലാവർക്കും സിസ്റ്റർ കുമാരി ശാന്തി നന്ദി പ്രകാശിപ്പിച്ചു.

പാസ്റ്റർ പി. ഡി. ഡേവിഡ് (തിരുവനന്തപുരം ഈസ്റ്റ് സെക്ഷൻ പ്രസ്ബിറ്റർ), പാസ്റ്റർ ധർമ്മ ദാസ് സി. (ആര്യനാട് സെക്ഷൻ പ്രസ്ബിറ്റർ), പാസ്റ്റർ സുരേഷ് കെ. എസ്. (നെടുമങ്ങാട് സെക്ഷൻ പ്രസ്ബിറ്റർ), പാസ്റ്റർ വിജയദാസ് (AGMDC CA വൈസ് പ്രസിഡൻ്റ്), പാസ്റ്റർ ചാൾസ് ഗുണശീലൻ (AGMDC കേരള മിഷൻ), പാസ്റ്റർ കെ. കെ. റോയ്, പാസ്റ്റർ ജോൺലി (AGMDC ചാരിറ്റി), പാസ്റ്റർ സ്റ്റുവർട്ട് റ്റി. എസ്. (AGMDC ഡിസാസ്റ്റർ മാനേജ്മെൻ്റ്), സിസ്റ്റർ മറിയാമ്മ സാമുവേൽ (AGMDC WMC പ്രസിഡൻ്റ്), സിസ്റ്റർ ബീന ക്രിസ്റ്റഫർ (AGMDC WMC സെക്രട്ടറി), പാസ്റ്റർ സോളമൻ ഗുജറാത്ത്, ബ്രദർ റ്റി. ബാബുജോയ് (സതേൺ റീജിയൺ സൺഡേ സ്കൂൾ കൺവീനർ), പാസ്റ്റർ ജോൺ കുമാർ, ബ്രദർ ഷിബു വൈ. കൊണ്ണിയൂർ, ബ്രദർ ഷിബു ആനാകോട്, സിസ്റ്റർ അനിത സിനോദേവ് എന്നിവർ ആശംസകൾ അറിയിച്ചു.

ഗാനശുശ്രൂഷയ്ക്ക് ബ്രദർ ബോവസ് കൊണ്ണിയൂരും ബ്രദർ ജോബി ആമോസും നേതൃത്വം നൽകി. പാസ്റ്റർ സ്റ്റീഫൻസൺ കാവടിത്തലയ്ക്കൽ, പാസ്റ്റർ ഡബ്ലിയു. ജ്ഞാനദാസ് മണക്കാല, പാസ്റ്റർ റോബിൻസൺ സമാധാനപുരം, ബ്രദർ ബിജു ജി. ആര്യങ്കോട് എന്നിവർ വിവിധ പ്രാർത്ഥനകൾ നയിച്ചു. പാസ്റ്റർ ജോൺ സ്റ്റോബി കൃതഞ്ജത അറിയിച്ചു.   പാസ്റ്റർ ജോൺ സ്റ്റോബി, പാസ്റ്റർ ബൈജു എസ്. പനയ്ക്കോട്, ബ്രദർ പി. ജെ. വിൻസൻ്റ് വിഴവൂർ, ബ്രദർ ഷിബു ആനാകോട് എന്നിവരാണ് സാരെഫാത്ത് പ്രോജക്ട് കമ്മറ്റിയിലെ മറ്റംഗങ്ങൾ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading