സിയോൺ സംഘം പെന്തെക്കോസ്റ്റൽ ചർച്ചിന്റെ നേതൃത്വത്തിൽ 7 ദിന ഓൺലൈൻ സുവിശേഷ യോഗങ്ങൾ നടത്തപ്പെടുന്നു
ഉം അൽ ഖ്വയിൻ: സിയോൺ സംഘം പെന്തെക്കോസ്റ്റൽ ചർച്ച്, ഉം അൽ ഖ്വയിന്റെ ആഭിമുഖ്യത്തിൽ ഏഴുദിന വാർഷിക കൺവെൻഷൻ 2026 ജൂൺ 1 (തിങ്കൾ) മുതൽ ജൂൺ 7 (ഞായർ) വരെ Zoom പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്നു.
എല്ലാ ദിവസവും പകൽ മീറ്റിംഗുകൾ രാവിലെ 10.00 മുതൽ 12.00 വരെയും രാത്രി യോഗങ്ങൾ 7.30 മുതൽ 9.30 വരെയും നടക്കുന്നതാണ്.
ഈ യോഗങ്ങളിൽ പാസ്റ്റർ ശിവകുമാർ (തിരുവനന്തപുരം), പാസ്റ്റർ പ്രിൻസ് മാർക്ക് (ബെംഗളൂരു), പാസ്റ്റർ ബെന്നി കൊട്ടാരക്കര, പാസ്റ്റർ റെജി നാരായണൻ (റാന്നി), പാസ്റ്റർ രഘുനാഥൻ പിള്ള (ഡൽഹി), ബ്രദർ നെൽസൺ മാത്യു (UAE – ICPF) എന്നിവർ ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കുന്നു.
സിയോൺ സംഘം, ഉം അൽ ഖ്വയിൻ സംഗീതാരാധനയ്ക്ക് നേതൃത്വം നൽകുന്നു. പാസ്റ്റർ മധൻ കുമാർ ഈ യോഗങ്ങൾക്ക് അധ്യക്ഷത വഹിക്കും .
ഈ ആത്മീയ യോഗങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന സൂം ഐഡിയയിൽ ജോയിൻ ചെയ്യാവുന്നതാണ്.
Zoom ID: 2257239856
Password: 1234

- Advertisement -

Comments are closed, but trackbacks and pingbacks are open.