ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ സാഹിത്യ അവാർഡിന് രചനകൾ ക്ഷണിക്കുന്നു

ഷാർജ: ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ സാഹിത്യ അവാർഡിന് രചനകൾ ക്ഷണിക്കുന്നു.

കവിത : കേൾക്കാത്ത നിലവിളികൾ (Poem: The Unheard Cries)

കഥ : കുനിയാൻ വിസമ്മതിച്ച മനുഷ്യൻ (Story: The Man Who Refused to Bow)

ലേഖനം : ദിശയറിയാത്ത പുതിയ തലമുറ: കാരണങ്ങളും പരിഹാരങ്ങളും (Essay: The Directionless New Generation – Causes and Solutions)

നിബന്ധനകൾ

1. യുഎഇയിലെ സഭാ വ്യത്യാസം ഇല്ലാതെ ആർക്കും ഇതിൽ പങ്കെടുക്കാം

2. പ്രായ പരിധിയില്ല

3. ഇംഗ്ലീഷിലോ, മലയാളത്തിലോ എഴുതാം.

4. മുൻപ് പ്രസിദ്ധീകരിച്ച സാഹിത്യ സൃഷ്ടികൾ പാടില്ല.

5. രചനകൾ PDF ഫോർമാറ്റിൽ ഒറ്റ ഫയൽ ആക്കി അറ്റാച്ച് ചെയ്തു ipcgmauae@gmail.com എന്ന വിലാസത്തിൽ അയക്കുക.

6. രചനകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31, 2026

7. സാഹിത്യ സൃഷ്ടികൾ ഇമെയിൽ ചെയ്യുമ്പോൽ രചയിതാവിൻ്റെ പേരും, അഡ്രസും, ഫോൺ നമ്പറും, പാസ്സ്പോർട്ട്‌ സൈസ് ഫോട്ടോ യും അയക്കണം.

8. വിജയികൾക്ക് 2027 ൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ ഫലകം നൽകി
ആദരിക്കും.

യുഎഇ യിലെ പ്രവാസി മലയാളികളുടെ സാഹിത്യ അഭിരുചി പ്രോത്സാഹിപ്പിക്കാൻ ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ, യുഎഇ ചാപ്റ്റർ നടത്തുന്ന സാഹിത്യ മത്സരത്തിന് പ്രസിഡന്റ്‌ ലാൽ മാത്യു, സെക്രട്ടറി കൊച്ചുമോൻ ആന്താര്യ ത്ത്‌ എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading