റെയ്‌സ് എ ജനറേഷൻ യൂത്ത് എൻകൗണ്ടർ പനത്തടിയിൽ ഏപ്രിൽ 17 ന്

കാസർഗോഡ്: യുവജനങ്ങളുടെ ആത്മീയ വളർച്ചയും സമൂഹപരമായ ഉത്തരവാദിത്വബോധവും വർധിപ്പിക്കുന്നതിനെ ലക്ഷ്യമാക്കി “റെയ്‌സ് എ ജനറേഷൻ” എന്ന പേരിൽ പ്രത്യേക യൗത്ത് എൻകൗണ്ടർ പരിപാടി സംഘടിപ്പിക്കുന്നു. “Connect and Heed” എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഈ പരിപാടി നടക്കുന്നത്.

ഏപ്രിൽ 17, 2026-ന് കാസർഗോഡ് ജില്ലയിലെ പനത്താടി പ്രദേശത്തെ മറനാഥ ഫുൾ ഗോസ്പൽ ചർച്ച് ഹാളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണിവരെ പരിപാടി നടക്കും. കേരളത്തിലെ 14 ജില്ലകളിലുമായി നടത്തുന്ന മിഷൻ ട്രിപ്പിന്റെയും വൺ ഡേ ക്യാമ്പിന്റെയും ഭാഗമായാണ് ഈ സംഗമം സംഘടിപ്പിക്കുന്നത്.

യുവജനങ്ങളിൽ ആത്മീയ ഉണർവും നേത്യത്വഗുണങ്ങളും വളർത്തുക, വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്ന ഒരു തലമുറയെ ഉയർത്തുക എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ. വിവിധ സെഷനുകൾ, പ്രാർത്ഥനാ സംഗമങ്ങൾ, ആത്മീയ പ്രഭാഷണങ്ങൾ, ഗാനശുശ്രൂഷകൾ തുടങ്ങിയവ പരിപാടിയുടെ ഭാഗമായിരിക്കും.

പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കാൻ ഫീസ് ഇല്ല(Free Entry).

യുവജനങ്ങൾക്ക് ആത്മീയമായ ദിശാബോധം നൽകുന്ന ഈ പരിപാടി സമൂഹത്തിൽ നല്ല മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading