ശാരോൻ ഫെലോഷിപ്പ് ചർച്ച് വനിതാ സമാജം ത്രിദിന വാർഷീക ജനറൽ ക്യാമ്പ് മെയ് നാലു മുതൽ തിരുവല്ലയിൽ

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് വനിതാ സമാജം ത്രിദിന വാർഷീക ജനറൽ ക്യാമ്പ് കൊമ്പാടി മാർത്തോമാ ക്യാമ്പ് സെൻറിൽ നടക്കും.

2026 മെയ് 4 തിങ്കൾ രാവിലെ 8.30 മുതൽ മെയ് 6 ബുധൻ ഉച്ചക്ക് 2 വരെയാണ് സെഷനുകൾ നടക്കുക. ‘ആത്മാവിന്റെ ഐക്യത’ (Eph- 4:3) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.വേദ പരിജ്ഞാനമുള്ള പ്രഭാഷകർ വിഷയത്തെ അധികരിച്ച് സംസാരിക്കും. വനിതാ സമാജം ഭാരവാഹികളായ സിസ്റ്റർ സൂസൻ തോമസ് (ജന. പ്രസിഡണ്ട് ), സിസ്റ്റർ സുജ നൈനാൻ (ജന. സെക്രട്ടറി), സിസ്റ്റർ മറിയാമ്മ ജോയി (ജന. ട്രഷറർ) തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.