പീച്ചി മാസ്റ്റർ അക്കരെ നാട്ടിൽ
തൃശൂർ: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനും വേദാധ്യാപകനും പ്രഭാഷകനുമായ പാസ്റ്റർ കെ. ഒ വർഗീസ് (പീച്ചി മാസ്റ്റർ – 93) മാർച്ച് 19 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. വാർദ്ധക്യ സഹജമായ അസുഖം മൂലം കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു. ദീർഘകാലം ഐപിസി പീച്ചി സെന്റർ മിനിസ്റ്ററായിരുന്നു. സംസ്കാരം മാർച്ച് 21 ശനി രാവിലെ 8 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 1 ന് കണ്ണാറ സെമിത്തേരിയിൽ.
ഭാര്യ: റെയ്ച്ചൽ വർഗീസ് ആലപ്പാട്ട് ചെമ്പൻ കുടുംബാംഗം. മക്കൾ: പാസ്റ്റർ കെ. വി. ജോസ് (വൈസ് പ്രസിഡന്റ്, ഐപിസി കർണാടക സ്റ്റേറ്റ്), എൽസി തോമസ് (മൈസൂരു), മേരി ഏലിയാസ് (തിരുവല്ല വള്ളംകുളം), പരേതനായ കെ. വി. ഏബ്രഹാം (ജോയ്).
മരുമക്കൾ: ഷൈനി ജോസ് (ബാംഗ്ലൂർ), പാസ്റ്റർ ഒ. റ്റി. തോമസ് (ഐപിസി മൈസൂരു ശുശ്രൂഷകൻ), പാസ്റ്റർ എൻ. എസ്. ഏലിയാസ് (ഐപിസി വള്ളംകുളം ശുശ്രൂഷകൻ), മിനി ഏബ്രഹാം (ബെംഗളൂരു).


- Advertisement -


Comments are closed, but trackbacks and pingbacks are open.