ഈസ്റ്റർ മ്യൂസിക് നൈറ്റ് 2026 ഏപ്രിൽ 5 ന് പാണത്തൂരിൽ

പാണത്തൂർ: ഗാനസംഗീതപ്രേമികൾക്ക് ആസ്വാദ്യവിരുന്നായി “ ഈസ്റ്റർ മ്യൂസിക് നൈറ്റ്” 2026 ഏപ്രിൽ 5-ാം തീയതി വൈകിട്ട് 6 മണിക്ക് പാണത്തൂർ ടൗണിൽ നടക്കും. പാണത്തൂർ യംഗ് മെൻസിന്റെ ആഭിമുഖ്യത്തിലാണ് ക്രിസ്തീയ സംഗീത നിശ സംഘടിപ്പിക്കുന്നത്. ഗസൽ സംഗീതത്തിലൂടെ ക്രൈസ്തവ സമൂഹത്തിൽ അറിയപ്പെടുന്ന ജെയ്സൻ സോളമനും പ്രശസ്ത ഗായകരും സംഗീതജ്ഞരുമടങ്ങിയ വിപുലമായ സംഘമാണ് മേള നയിക്കുന്നത്.

വിവിധ സംഗീതോപകരണങ്ങളിലെ മികവുറ്റ കലാകാരൻമാരുടെ ലൈവ് പെർഫോർമൻസുകളും ആരാധനാഗാനങ്ങളും പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരിക്കും. പാസ്റ്റർ ജോബി സി. ജെ സുവിശേഷ സന്ദേശം നൽകും. വിവിധ ഗായകരും സംഗീതജ്ഞരും പങ്കെടുക്കുന്ന ഈ സംഗീത നിശ വിശ്വാസികൾക്കും സംഗീതാസ്വാദകർക്കും ഒരുപോലെ ആത്മീയാനുഭവമാകും എന്ന് സംഘാടകർ അറിയിച്ചു.

എല്ലാവർക്കും പ്രവേശനം സൗജന്യമാണ്.വിൽ‌സൺ എം ജെ പാണത്തൂർ പ്രോഗ്രാം കൺവീനറായി പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading