35 മത് ഐപിസി ഉപ്പുതറ സെന്റർ കൺവൻഷന് അനുഗ്രഹീത തുടക്കം

വാർത്ത : പാസ്റ്റർ ജെയിംസ് അലക്സാണ്ടർ

ഉപ്പുതറ : 35 മത് ഐപിസി ഉപ്പുതറ സെന്റർ കൺവൻഷന് ഇന്നലെ അനുഗ്രഹീത തുടക്കം.  പാസ്റ്റർ ജെയിംസ് അലക്സാണ്ടറിന്റെ അധ്യക്ഷതയിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. വി വർക്കി ഉദ്ഘാടനം ചെയ്തു. പാസ്റ്റർ അനിൽ കൊടിത്തോട്ടം മുഖ്യസന്ദേശം നൽകി.

ഫെബ്രുവരി 22 ഞായർ വരെയാണ് യോഗങ്ങൾ നടത്തപ്പെടുന്നത്. എല്ലാ ദിവസവും വൈകിട്ട് 6 മണിമുതൽ 9 മണിവരെ ഉപ്പുതറ ഐപിസി ബെഥെൽ ഗ്രൗണ്ടിൽ വച്ചാണ് യോഗങ്ങൾ നടത്തപ്പെടുന്നത്. ഇന്ന് വൈകിട്ട് എബി എബ്രഹാം പത്തനാപുരം ദൈവചനം സംസാരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർമാരായ പ്രിൻസ് തോമസ് റാന്നി(പവർവിഷൻ), വർഗീസ് എബ്രഹാം(റാന്നി), സാം ജോർജ്(പത്തനാപുരം)എന്നിവർ ദൈവവചനം സംസാരിക്കും. യാക്കൂബ്(വൈ ജെ മ്യുസിക്ക്)ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

വെള്ളിയാഴ്ച രാവിലെ 10 മണിമുതൽ 1 മണിവരെ ഉപവാസപ്രാർത്ഥനയും സോദരി സമാജം വാർഷികവും ഈ മീറ്റിംഗിൽ സിസ്റ്റർ ജയമോൾ രാജു മുഖ്യ സന്ദേശം നൽകും. ശനിയാഴ്ച രാവിലെ 10 മണിമുതൽ 1 മണിവരെ ബൈബിൾ ക്ലാസും, സ്നാനശുശ്രുഷയും ഉച്ചയ്ക്ക് 2 മണിമുതൽ 5 മണിവരെ സൺഡേസ്കൂൾ പിവൈപിഎ വാർഷിക യോഗവും നടത്തപ്പെടും.ഈ യോഗത്തിൽ ഡോ. സാജൻ സി. ജേക്കബ് മുഖ്യ സന്ദേശം നൽകും.

പാസ്റ്റർ കെ. വി വർക്കി(സെന്റർ മിനിസ്റ്റർ)പാസ്റ്റർ സുനിൽ വി. ജോൺ(സെക്രട്ടറി)എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി കൺവൻഷന് നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading