പെന്തെക്കോസ്ത് മിഷൻ കൊട്ടാരക്കര സാർവ്വദേശീയ കൺവെൻഷന് അനുഗ്രഹീത തുടക്കം

ദൈവം പീഡിതരെ വിടുവിക്കുന്നവൻ : പാസ്റ്റർ എസ്.ഏബ്രഹാം

കൊട്ടാരക്കര: പീഡിതരെ വിടുവിക്കാൻ ഇറങ്ങി വരുന്ന ദൈവമാണു യഹോവയെന്നും തൻ്റെ ജനത്തിനു വേണ്ടി അവിടുന്നു അദ്ഭുതങ്ങൾ ചെയ്യുന്നവന്നാണെന്നും റ്റി.പി.എം അഡയാർ സെൻ്റർ പാസ്റ്റർ എസ്. ഏബ്രഹാം ( ലാലു ) പ്രസ്താവിച്ചു.

ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ കേരളത്തിലെ ഏറ്റവും വലിയ കൺവെൻഷനായ കൊട്ടാരക്കര സാർവ്വദേശീയ കൺവെൻഷൻ്റെ പ്രാരംഭ ദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൂർവപിതാക്കന്മാർക്കു നൽകിയ വാഗ്ദാനം നിവൃത്തിക്കാൻ അവിടുന്നു ജാഗ്രതപാലിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം സെൻ്റർ പാസ്റ്റർ സണ്ണി ജെയിംസിൻ്റെ പ്രാർഥനയോടെയാണ് 92-ാമതു കൊട്ടാരക്കര കൺവെൻഷൻ ആരംഭിച്ചത്.

കൺവെൻഷന് മുന്നോടിയായി വൈകിട്ട് മൂന്നിന് നടന്ന സുവിശേഷവിളംബരറാലി കൊട്ടാരക്കര സെൻ്റർ അസിസ്റ്റൻ്റ് പാസ്റ്റർ എ.പോൾ രാജിൻ്റെ പ്രാർഥനയോടെയാണ് ആരംഭിച്ചത്. ടൗൺ വഴി എം സി റോഡിലൂടെ കൺവൻഷൻ ഗ്രൗണ്ടിലേക്ക് വെള്ളവസ്ത്രം ധരിച്ച ആയിരക്കണക്കിന് സഹോദരിസഹോദരന്മാരടങ്ങിയ
വിശ്വാസസമൂഹവും ശുശ്രൂഷകരും പങ്കെടുത്തു.
വേദപുസ്ത‌കവും തിരുവചനവാക്യ
ങ്ങൾ രേഖപ്പെടുത്തിയ പ്ലക്കാർഡുകളുമേന്തി വേദപുസ്‌തകവാക്യങ്ങൾ
വിളച്ചുപറഞ്ഞും വാദ്യോപകരണങ്ങളോടെ ആത്മീയഗാനങ്ങളാലപിച്ചും
മുന്നേറിയ വിളംബരറാലി നഗരത്തെ
അക്ഷരാർഥത്തിൽ വിശുദ്ധനഗരമാക്കി.

വ്യാഴം മുതൽ ദിവസവും രാവിലെ ഏഴിന് ബൈബിൾ ക്ലാസ് ,9.30 ന് പൊതുയോഗം, മൂന്നിനും രാത്രി 10 നും കാത്തിരിപ്പുയോഗം , വൈകിട്ട് 5.45ന് സംഗീത ശുശ്രൂഷ, സുവിശേഷ പ്രസംഗം, രോഗശാന്തി ശുശ്രൂഷ എന്നിവയും ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് യുവജന സമ്മേളനം, സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് കൊട്ടാരക്കര സെന്റർ സഭയുടെ കീഴിലുള്ള 40 പ്രാദേശിക സഭകളിലെയും പുനലൂർ സെന്ററിന് കീഴിലുള്ള 15 പ്രാദേശിക സഭകളിലെയും പത്തനംതിട്ട സെൻ്ററിന് കീഴിലുള്ള 15 പ്രാദേശിക സഭകളിലെയും ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗവും നടക്കും.

വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ കൺവെൻഷൻ ഗാനങ്ങൾ ആലപിക്കും. സഭയുടെ ചീഫ് പാസ്റ്റർമാരും സീനിയർ സെന്റർ പാസ്റ്റർമാരും കൺവെൻഷനിൽ പ്രസംഗിക്കും. സമാപന ദിവസം വൈകിട്ട് 5.45ന് പ്രത്യേക ദൈവീക രോഗശാന്തി ശുശ്രൂഷ ഉണ്ടായിരിക്കും. ഇന്ത്യയുടെ വിവിധയിടങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവെൻഷനിൽ പങ്കെടുക്കും.

16 ന് രാവിലെ സഭയുടെ കേരളത്തിലെ 12 സെന്ററുകളിൽ നിന്നും തമിഴ്നാട്ടിലെ മധുര, നാഗർകോവിൽ, പാളയംകോട്ട, തൂത്തുക്കുടി, നാസറേത്ത് എന്നീ സെന്ററുകളിൽ നിന്നുള്ള പുതിയ ശുശ്രൂഷകരെ തെരഞ്ഞെടുക്കുന്ന യോഗവും ഉണ്ടായിരിക്കും.

പ്രത്യേക അറിയിപ്പ്

സംയുക്ത ട്രേഡ് യൂണിയൻ ഫെബ്രു.12 ന് നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിൽ നിന്ന് കൊട്ടാരക്കര പെന്തെക്കൊസ്ത് മിഷൻ കൺവൻഷനിൽ പങ്കെടുക്കുന്ന വാഹനങ്ങളെ ഒഴിവാക്കിയിട്ടുള്ളതായി സമരസമിതി ജനറൽ കൺവീനർ അറിയിച്ചു.

വാർത്ത: ചാക്കോ കെ തോമസ്, ബെംഗളൂരു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading