ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ലേഡീസ് മിനിസ്ട്രീസ് തിരുവല്ല മേഖല പ്രവർത്തന ഉദ്ഘാടനവും സെമിനാറും

തിരുവല്ല: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ലേഡീസ് മിനിസ്ട്രീസ് ഡിപ്പാർട്ട്മെന്റിന്റെ തിരുവല്ല മേഖലയുടെ പ്രവർത്തന ഉദ്ഘാടനവും ഏകദിന സെമിനാറും 2026 ഫെബ്രുവരി ഒമ്പതിന് മുളക്കുഴ ആർഎഫ് കുക്ക് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
സ്റ്റേറ്റ് ഓവർസിയർ റവ. വൈ. റെജി ഉദ്ഘാടനവും മേഖല ഡയറക്ടർ പാസ്റ്റർലൈജു നൈനാൻ അധ്യക്ഷത വഹിക്കുകയും എൽ.എം സ്റ്റേറ്റ് പ്രസിഡന്റ് ഹെലന റെജി മുഖ്യ സന്ദേശം നൽകുകയും ചെയ്യും. അസിസ്റ്റന്റ് ഓവർസിയർ ഡോ. ഷിബു കെ. മാത്യു, എൽ എം സ്റ്റേറ്റ് സെക്രട്ടറി സിസ്റ്റർ സിസി ബാബു എന്നിവർ ലഘു സന്ദേശവും ബിലീവേഴ്സ് ബോർഡ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി ബ്രദർ ജോസഫ് മറ്റത്തുകാല, ബിലീവേഴ്സ് ബോർഡ് സ്റ്റേറ്റ് ജോയിൻ സെക്രട്ടറി ബ്രദർ അജി കുളങ്ങര,എൽ.എം സ്റ്റേറ്റ് ബോർഡ് മെമ്പേഴ്സ് മേരിക്കുട്ടി എബ്രഹാം,ബ്ലെസ്സി തോമസ്, ജിൻസി സാം, സാലമ ജോൺ, സെലിൻ, ഗ്രേസി ജോൺസൺ, ഉഷ ജോൺ, എന്നിവർ ആശംസ്കളും പ്രാർത്ഥനകൾ നയിക്കുകയും ചെയ്യും.
സോണൽ പ്രസിഡന്റ് സിസ്റ്റർ മിനി ലൈജു, സെക്രട്ടറി ആശ ജി വൈദ്യൻ, സോണൽ ട്രഷറർ സിസ്റ്റർ എലിസബേത്ത് ജസ്വിൻ എന്നിവർ നേതൃത്വം നൽകുന്ന മീറ്റിംഗിൽ
സെന്റർ ഓർഗനൈസർമാർ,സെന്റർ പാസ്റ്റേഴ്സ്,സെന്റർ പ്രസിഡന്റുമാർ, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ,ഡിപ്പാർട്ട്മെന്റ് ഹെഡ്സ്, 13 സെന്ററുകളിലെ പ്രാദേശിക സഭാ ശുശ്രൂഷകമാർ,വിശ്വാസ സമൂഹത്തിലെ സഹോദരിമാരും സമ്മേളനത്തിൽ പങ്കെടുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading