പാസ്റ്റർ മാത്യു ടി. ഫിലിപ്പ് ദുബൈ ഇമ്മാനുവേൽ ഐ.പി.സി സഭയുടെ ശുശ്രൂഷകനായി ചുമതല ഏറ്റെടുത്തു

ദുബൈ: അനുഗ്രഹീത വാഗ്മിയും, പ്രശസ്ത കൺവെൻഷൻ പ്രസംഗകനും, പവർ വിഷൻ ടി.വി. പ്രഭാഷകനുമായ പാസ്റ്റർ മാത്യു ടി. ഫിലിപ്പ് ദുബൈയിലെ ഐപിസി ഇമ്മാനുവേൽ സഭയുടെ പുതിയ പാസ്റ്ററായി ചുമതല ഏറ്റെടുത്തു.

പാസ്റ്റർ രാജൻ എബ്രഹാം പാസ്റ്റർ സാബു ജോൺ മറ്റു കമ്മറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് പാസ്റ്ററെ എയർപോട്ടിൽ സ്വീകരിച്ചു. സഭാ ശുശ്രൂഷയിൽ ദീർഘവർഷങ്ങളുടെ അനുഭവസമ്പത്തുള്ള പാസ്റ്റർ മാത്യു ടി. ഫിലിപ്പ്, ഐപിസി ഹെബ്രോൻ അടൂർ, ഐപിസി ബെഥേൽ ചന്ദനപ്പള്ളി, ഐപിസി എബനേസർ പറന്തൽ എന്നീ സഭകളിൽ ശുശ്രൂഷയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം മാർട്ടിൻ ലൂഥർ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റർ ഓഫ് തീയോളജിയിലും, ഏഷ്യ തിയോളജിക്കൽ അസോസിയേഷനിൽ നിന്ന് മാസ്റ്റർ ഓഫ് ഡിവിനിറ്റിയിലും ബിരുദം നേടിയിട്ടുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading