ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കോന്നി സെൻ്ററിൻ്റെ 22-ാം മത് സെൻ്റർ കൺവൻഷൻ 2026 ഫെബ്രുവരി 4 മുതൽ

കോന്നി: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കോന്നി സെൻ്ററിൻ്റെ 22-ാം മത് സെൻ്റർ കൺവൻഷൻ 2026 ഫെബ്രുവരി 04 മുതൽ 08 വരെ കോന്നി ആനകുത്തി ബെഥേൽ സഭാ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടും.
ഐ.പി.സി കോന്നി സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാറിൻ്റെ അദ്ധ്യക്ഷതയിൽ സെൻ്റർ സ്പോൺസർ ഡയറക്ടർ പാസ്റ്റർ ഏബ്രഹാം ഈശ്ശോ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ അനീഷ് തോമസ്, പി.സി. ചെറിയാൻ, തോമസ് ഫിലിപ്പ് വെൺമണി, റ്റി.ജെ സാമുവേൽ, പി.എം ശാമുവേൽ, സാബു ശാമുവേൽ, ഡോ: വർക്കി ഏബ്രഹാം കാച്ചാണത്ത് (ഐപിസി ജനറൽ ജോയിൻ സെക്രട്ടറി), സിസ്റ്റർ മേഴ്സി ജേകബ് എന്നിവർ ദൈവവചനം പ്രസംഗിക്കുന്നു.
ഫെബ്രുവരി 6 (വെള്ളി) രാവിലെ 10 മുതൽ വുമൺസ് ഫെലോഷിപ്പ് (സോദരി സമാജം) വാർഷിക സമ്മേളനവും, ഫെബ്രുവരി 7 (ശനി) പകൽ 10 മുതൽ സൺഡേസ്കൂൾ, പി. വൈ.പി.എ വാർഷിക സമ്മേളനവും നടത്തപ്പെടും. ഫെബ്രുവരി 08
ഞായർ രാവിലെ 8:00 മുതൽ നടത്തപ്പെടുന്ന സംയുക്ത ആരാധനയിൽ പാസ്റ്റർ സാംകുട്ടി ജോൺ തിരുവത്താഴ ശുശ്രൂഷയ്ക്കു നേതൃത്വം നൽകുന്നു. സംഗീത ശുശ്രൂഷകൾക്ക് എക്സോൾട്ട് ,അടൂർ നേതൃത്വം നൽകും.
സെൻ്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ പി.സി ശാമുവേൽ, സെക്രട്ടറി സുജേഷ്.പി.സാം ജോയിൻ സെക്രട്ടറി ബ്രദർ.സി കെ.ശമുവേൽ, ട്രഷറർ ബ്രദർ :വി.എം.ജോൺ വല്യത്ത് എന്നിവർ നേതൃത്വം നൽകുന്നു. പബ്ലിസിറ്റി കൺവീനറായി പാസ്റ്റർ ചെറിയാൻ ജോൺ ഷിൻ്റോ വി തോമസ് എന്നിവർ പ്രവർത്തിക്കുന്നു. കണവൻഷൻ്റെ നടത്തിപ്പുകൾക്കായി വിപുലമായ സബ് കമ്മറ്റിയും പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading