മലനാട് കൺവൻഷൻ ഫെബ്രുവരി 6 മുതൽ 8 വരെ

ഇടുക്കി: മലനാടിൻ്റ സുവിശേഷ സംഗമ വേദിയായ മലനാട് കൺവൻഷൻ 2026 ഫെബ്രുവരി 6 വെള്ളി മുതൽ 8 ഞായർ വരെ ഇടുക്കി സ്പോർട്സ് ഗ്രൗണ്ടിൽ നടക്കും. ഫെബ്രുവരി 6 വൈകുന്നേരം 6 മണിക്ക് മലനാട് പെന്തക്കോസ്ത് കൂട്ടായ്മ ചെയർമാൻ പാസ്റ്റർ ഷാജി ഇടുക്കി ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർ രാജ് മോഹൻ, ഡോ. കെ.വി. പോൾ, ഡോ. തെരേസാ പോൾ, ഇവാ. സൂരജ് പോൾ എന്നിവർ സുവിശേഷപ്രഘോഷണം നടത്തും.

ക്രൈസ്റ്റ് സിംഗേഴ്സ് ചെങ്ങന്നൂർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം കൊടുക്കും. വെള്ളി, ശനി ദിവസങ്ങളിൽ പകൽ പവർ കോൺഫറൻസ്, പാസ്റ്റേഴ്സ് കോൺഫറൻസ് എന്നിവ നടത്തപ്പെടും. ഫെബ്രുവരി 8 ഞായർ രാവിലെ 9 മുതൽ 1 മണി വരെ ജില്ലയിലെ വേർപെട്ട ദൈവസഭകളുടെ സംയുക്ത സഭായോഗവും കൺവെൻഷൻ പന്തലിൽ നടക്കും.

കൺവൻഷന്റെ സുഗമമായ നടത്തിപ്പുകൾക്കായി പാസ്റ്റർ ഷാജി ഇടുക്കി ചെയർമാനായുള്ള വിപുലമായ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.

വാർത്ത : പാസ്റ്റർ സന്തോഷ്‌ ഇടക്കര

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading