എക്സൽ വിബിഎസ്സ് മാസ്‌റ്റേഴ്സ് ട്രെയിനിങ്ങിന് അനുഗൃഹീത സമാപനം

കുമ്പനാട്: പ്രമുഖ ബാലസുവിശേഷീകരണ പ്രവർത്തനമായ എക്സൽ വിബിഎസിന്റെ 2026 ലെ മാസ്‌റ്റേഴ്സ് ട്രെയിനിംഗ് ജനുവരി 26,27 തിയതികളിൽ നടന്നു. “മൈൽസ്റ്റോൺ” എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.

News Middle Advt Banner

എക്സൽ മിനിസ്ട്രീസ് ഡയറക്ടർ അനിൽ ഇലന്തൂർ അധ്യക്ഷനായിരുന്ന മീറ്റിങ്ങിൽ റവ. വർക്കി എബ്രഹാം കാച്ചാണത്ത് (എക്സൽ മിനിസ്ട്രീസ് വൈസ് ചെയർമാൻ) ഉദ്‌ഘാടനം ചെയ്തു. ഡെന്നി ജോൺ ചിന്താവിഷയം അവതരിപ്പിച്ചു. പാസ്റ്റർ എ.എം വർഗ്ഗീസ് (ചർച്ച് ഓഫ് ഗോഡ് ഭൂട്ടാൻ റീജിയൻ ) മുഖ്യസന്ദേശം നൽകി. 2026 ലെ വിബിഎസ് പാട്ടുപുസ്തകം

പാസ്റ്റർ. തോമസ് കോശി റവ. വർക്കി എബ്രഹാം അവർകൾക്ക് നൽകി പ്രകാശനം നിർവഹിച്ചു. എക്സൽ മിനിസ്‌ട്രീസ് ചെയർമാൻ റവ.തമ്പി മാത്യു, ഡയറക്ടർ ബിനു ജോസഫ് ആശംസകൾ അറിയിച്ചു. ഷിബു കെ.ജോൺ, സ്റ്റാൻലി എബ്രഹാം, ബ്ലസൻ തോമസ്, കിരൺകുമാർ, ബ്രൈറ്റ് ഡാനിയൽ, സണ്ണി കീരിത്തോട്, ജോഷി ബാബു, ബിതിൻ ബിജു, പ്രീതി ബിനു, ജിൻസി അനിൽ എന്നിവർ വിവിധ സെഷനുകളിലായി ക്ലാസുകൾ നയിച്ചു. വിബിഎസ്സ് നാഷണൽ കോർഡിനേറ്റർ ജോബി കെ.സി, എക്സൽ മിനിസ്ട്രീസ് ജനറൽ അഡ്‌മിനിസ്‌ട്രേറ്റർ ബെൻസൺ വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി.

രണ്ടു ദിനങ്ങളിലായി നടന്ന ട്രെയ്നിംഗിൽ 100 ലധികം ആളുകൾ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും പങ്കെടുത്തു. ഈ വർഷം 15 ലധികം ഭാഷകളിലായി ആഗോളതലത്തിൽ വിബിഎസ്സുകൾ നടത്തപ്പെടുമെന്ന് ഇൻ്റർനാഷണൽ കോർഡിനേറ്റർ ഷിനു തോമസ് അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading