ഡൂലോസ് തിയോളജിക്കൽ സെമിനാരി തിരുവല്ല ഗ്രാജുവേഷൻ നടന്നു

തിരുവല്ല: ഡൂലോസ് തിയോളജിക്കൽ സെമിനാരി തിരുവല്ലയുടെ 2025–2026 ബാച്ച് ഗ്രാജുവേഷൻ സർവീസ് പ്രൗഡോജ്വലമായി നടന്നു. സത്യവചനത്തിന്റെ കാവലാളുകളായും യഥാർത്ഥ സുവിശേഷത്തിന്റെ പ്രസംഗകരായും ക്രിസ്തുവിന്റെ വയലുകളിൽ വിത്തുപാകാൻ അമ്പതിലധികം വിദ്യാർത്ഥികളെ ഒരുക്കിയ ഗ്രാജുവേഷന് പ്രിൻസിപ്പൽപാസ്റ്റർ. ഡോ. ബെൻസൺ വി. യോഹന്നാന്റെ നേതൃത്വ നൽകി. CTh, BTh, MDiv, കൗൺസിലിംഗ് ആൻഡ് സൈക്കോളജി കോഴ്‌സുകളിലായി ബിരുദവും ബിരുദാനന്തര ബിരുദവും സമ്മാനിച്ചു.

രാവിലെ 9.30ന് കെ. ടി. ബാബു പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിന് വൈസ് പ്രിൻസിപ്പൽ റവ.. സോനു ജോർജ് അധ്യക്ഷത വഹിച്ചു. സെമിനാരി രജിസ്റ്റർ ഗിരിജ സാം സ്വാഗതം ആശംസിച്ചു. ബ്രദർ റോണി വർഗീസ്, സിസ്റ്റർ സൽമാ സി. എസ്., സിസ്റ്റർ റീന സം എന്നിവർ തീം വേർസ് അവതരിപ്പിച്ചു. ഗ്രാജുവേറ്റ്സിനെ പ്രതിനിധീകരിച്ച് ബ്രദർ ജോമോൻ പാറക്കാട്ട് വചനശുശ്രൂഷ നിർവഹിച്ചു. മുഖ്യപ്രഭാഷണങ്ങൾ റെവ. ഡോ. അലക്സ് വെട്ടിക്കൽ, IATA ഇന്റർനാഷണൽ ഡയറക്ടർ ഡോ. സ്റ്റാൻലി കെ. തോമസ് എന്നിവർ നടത്തി.

ഗ്രാജുവേഷൻ സെറിമണിയിൽ പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന, നിഖിൽ മാത്യു, റവ. ഡോ. ബെൻസൺ യോഹനാൻ, പാസ്റ്റർ വി. ജെ. തോമസ്കുട്ടി, പാസ്റ്റർ വി. എ. സണ്ണി, റവ. അജു അലക്സ് എന്നിവർ നേതൃത്വം നൽകി. റവ. അജു അലക്സ് ചാരിറ്റി പ്രവർത്തനങ്ങൾ വിശദീകരിച്ചു. പാസ്റ്റർമാരായ സി. വി. ചാക്കോ, ഡോ. സിൻജോ ജോർജ്, തോമസ് മാത്യു എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.

സിസ്റ്റർ രമ്യയും ജോസ് പത്തനാപുരവുംg ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ബ്രദർ: നിഖിൽ,

പാസ്റ്റർ ജിസ്‌മോൻ ജോസഫ്, പാസ്റ്റർ ബിബു, പാസ്റ്റർ വിക്റ്റർ എന്നിവർ ഗ്രാജുവേഷന്റെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സമ്മേളനം അനുഗ്രഹീതമായി സമാപിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading