പി.വൈ.പി.എ. ബഹ്‌റൈൻ റീജിയൻ ടാലന്റ് ഫെസ്റ്റ് & സമ്മാനദാനം ജനുവരി 24ന്

മനാമ: ഇന്ത്യൻ പെന്തക്കോസ്തൽ ചർച്ച് ഓഫ് ഗോഡ് യുവജന വിഭാഗമായ പി.വൈ.പി.എ. (Pentecostal Young People’s Association) ബഹ്‌റൈൻ റീജിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ടാലന്റ് ഫെസ്റ്റ് & സമ്മാനദാന ചടങ്ങ് 2026 ജനുവരി 24 ശനിയാഴ്ച വൈകിട്ട് 7.00 മുതൽ 9.30 വരെ ഐ.പി.സി. ബെഥേൽ വില്ലയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

പി.വൈ.പി.എ ബഹ്‌റൈൻ റീജിയനിലെ യുവജനങ്ങളുടെ ദൈവദത്തമായ കഴിവുകൾ കണ്ടെത്തുകയും, അവയെ ദൈവ മഹത്വത്തിനായി പ്രയോജനപ്പെടുത്തുവാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. വിവിധ കലാ–വേദി മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച യുവജനങ്ങൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതായിരിക്കും.

ആരാധനയും ഗാനശുശ്രൂഷയും ഉൾപ്പെടുത്തി ആത്മീയ ഉണർവിന് വഴിയൊരുക്കുന്ന ഈ സംഗമത്തിലേക്ക് എല്ലാ വിശ്വാസികളെയും യുവജനങ്ങളെയും പി.വൈ.പി.എ. ബഹ്‌റൈൻ റീജിയൻ സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading