റ്റി.പി.എം തിരുവല്ല സെന്റർ സുവിശേഷ വിളംബര റാലി നാളെ

തിരുവല്ല: ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെന്റർ വാർഷിക കൺവൻഷന്റെ മുന്നോടിയായി നടക്കുന്ന സുവിശേഷ വിളംബര റാലി നാളെ ജനുവരി 18 ന് നടക്കും.

News Middle Advt Banner

വൈകിട്ട് 3 ന് പബ്ലിക് സ്റ്റേഡിയത്തിനു സമീപമുള്ള തിരുവല്ല സെന്റർ ഫെയ്ത്ത് ഹോമിൽ നിന്നും ആരംഭിക്കുന്ന സുവിശേഷ വിളംബര റാലി റ്റി.കെ റോഡ് വഴി കറ്റോട് റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ സമാപിക്കും. തിരുവല്ല സെന്ററിലെ 34 പ്രാദേശിക സഭകളിലെ വിശ്വാസികളും ശുശ്രൂഷകരും റാലിയിൽ പങ്കെടുക്കും.

തിരുവല്ല സെന്റർ കൺവൻഷന് മുന്നോടിയായി തിരുവല്ലയിലും പരിസരപ്രദേശങ്ങളിലും പരസ്യ യോഗങ്ങളും ലഘുലേഖ വിതരണവും നടന്നു. തിരുവല്ല സെന്റർ കൺവൻഷൻ ജനുവരി 22 വ്യാഴം മുതൽ 25 ഞായർ വരെ കറ്റോട് റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading