പുതിയ നേതൃത്ത്വവുമായി ബിഎംസിസി

ബഹ്‌റൈൻ: മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ 67 മത് വാർഷിക പൊതുയോഗം 2025 ഡിസംബർ 20ന് ശനിയാഴ്ച മനാമ സെന്റ് ക്രിസ്റ്റഫർ ചർച്ചിൽ നടന്നു.

ബിഎംസിസിയുടെ 2025ലെ പ്രവർത്തനങ്ങളെയും നേതൃത്വത്തെയും പൊതുയോഗം അഭിനന്ദിച്ചു. തുടർന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബ്രദർ വിനോദ് ജോർജ് പുതുപ്പള്ളി (പ്രസിഡന്റ് ), ബ്രദർ ജോർജ് ജേക്കബ് (വൈസ് പ്രസിഡന്റ് ), ബ്രദർ അനീഷ് തോമസ് (സെക്രട്ടറി), ബ്രദർ ഷിബു ബേബികുട്ടി (ട്രഷറാർ), ബ്രദർ മാത്യു പി വർഗീസ് (അസിസ്റ്റന്റ് സെക്രട്ടറി) ബ്രദർ റോജൻ തമ്പി (അസിസ്റ്റന്റ് ട്രഷറാർ) ബ്രദർ സജികുമാർ വിഎസ് (കൊയർ ലീഡർ) ബ്രദർ സ്റ്റീഫൻ ഓസ്കർ (അസിസ്റ്റന്റ് കൊയർ ലീഡർ) കമ്മറ്റി അംഗങ്ങളായി ബ്രദർ സണ്ണി തോമസ്, ബ്രദർ ജെൻസൺ ജോർജ്, ബ്രദർ സജി ഇ ഡി, ബ്രദർ ജനീഷ് ജോൺ, ബ്രദർ സിജോ മാത്യു, ബ്രദർ നിബു തോമസ്, ബ്രദർ മനു അന്ധ്രയോസ് എന്നിവരെയും ബ്രദർ മനോജ് തോമസ് (ഓഡിറ്റർ) ആയും തെരഞ്ഞെടുത്തു.

1958ല്‍ രൂപം കൊടുത്തതാണ് ബഹ്‌റൈൻ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ. ബ്രദറൺ, പെന്തക്കോസ്ത്, ഇവാഞ്ചലിക്കൽ സഭകൾ തുടങ്ങിയ 16 സഭകൾ ബിഎംസിസി യുടെ അംഗങ്ങളാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading