ശാരോൻ മണക്കാല കൺവൻഷൻ 2026 ജനുവരി 7 മുതൽ

അടൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് അടൂർ സോണിന്റെയും ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മണക്കാല കൺവൻഷൻ 2026 ജനുവരി 7 മുതൽ 11 വരെ ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി ഓഡിറ്റോറിയം വേദിയാകും.

News Middle Advt Banner

വൈകിട്ട് 6 മുതൽ 9 വരെ വൈകുന്നേര യോഗങ്ങളും ജനുവരി 11 ഞായറാഴ്ച രാവിലെ 8.30 മുതൽ സംയുക്ത സഭായോഗം നടക്കും. വിവിധ ദിവസങ്ങളിലായി അനുഗ്രഹീതരായ ദൈവദാസന്മാർ ദൈവവചനം ശുശ്രൂഷിക്കും.

കൺവൻഷൻ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ആത്മീയ നവീകരണവും വിശ്വാസജീവിതത്തിലെ ശക്തീകരണവും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന സമ്മേളനത്തിലേക്ക് എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading