അസംബ്ലീസ് ഓഫ് ഗോഡ് മധ്യമേഖല കൺവൻഷൻ ജനുവരി 1 മുതൽ

കുണ്ടറ:അസംബ്ലീസ് ഓഫ് ഗോഡ് മധ്യമേഖലയുടെ ആഭിമുഖ്യത്തിൽ ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന മേഖല കൺവൻഷൻ ജനുവരി 1 മുതൽ 4 വരെ കുണ്ടറ കെ.ഐ.പി. കനാൽ ഗ്രൗണ്ടിൽ നടക്കുന്നു.

കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 26 സെക്ഷനുകളിൽ നിന്നുള്ള ശുശ്രൂഷകന്മാരും വിശ്വാസി സമൂഹവും ഈ ആത്മീയസംഗമത്തിൽ പങ്കെടുക്കുന്നതാണ്. മധ്യമേഖല ഡയറക്ടർ പാസ്റ്റർ ജെ. സജി പ്രാർത്ഥിച്ചു സമർപ്പിക്കുന്ന ഈ യോഗങ്ങളിൽ സഭാ സൂപ്രണ്ട് പാസ്റ്റർ ടി. ജെ. സാമുവൽ, സൗത്ത് ഇന്ത്യ ജനറൽ സെക്രട്ടറി പാസ്റ്റർ കെ. ജെ. മാത്യു, പാസ്റ്റർ സുരേഷ് ബാബു, പാസ്റ്റർ ജോ തോമസ് ഏബ്രഹാം എന്നിവർ മുഖ്യമായും ദൈവവചനം ശുശ്രൂഷിക്കും.

സംഗീതാരാധനക്ക് മദ്ധ്യമേഖല ക്വയർ നേതൃത്വം നൽകും. നാലാം തീയതി ഞായറാഴ്ച പൊതുസഭാ യോഗത്തോടും തിരുവത്താഴ ശുശ്രൂഷയോടും കൂടി ഈ പ്രഥമ കൺവൻഷൻ സമാപിക്കും. ഈ കൺവെൻഷന്റെ വിജയകരമായ പൂർത്തീകരണത്തിനായി പാസ്റ്റർ ടി.വി പൗലോസ് ജനറൽ കൺവീനറായും പാസ്റ്റർമാരായ എബ്രഹാം ബേബി, ഷാജി ജോർജ് പ്രിൻസ് മാത്യു, ടി.വി തങ്കച്ചൻ എന്നിവർ കൺവീനർമാരായും പാസ്റ്റർ കെ.എസ് സാമുവൽ, പാസ്റ്റർ അജി കെ. ജോൺ എന്നിവർ പബ്ലിസിറ്റി കൺവീനർമാരായും, പാസ്റ്റർ ഷോജി കോശി ലോക്കൽ കോർഡിനേറ്ററായും, ബ്രദർ ജിനു വർഗീസ് മീഡിയ കൺവീനറായും വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading