അസംബ്ലീസ് ഓഫ് ഗോഡ് മദ്ധ്യ മേഖല പ്രഥമ കൺവെൻഷൻ ജനുവരി 1 മുതൽ 4 വരെ

അസംബ്ലീസ് ഓഫ് ഗോഡ് മദ്ധ്യ മേഖല പ്രഥമമായി സംഘടിപ്പിക്കുന്ന മേഖല കൺവെൻഷൻ ജനുവരി 1 മുതൽ 4 വരെ കുണ്ടറ കെ ഐ പി കനാൽ ഗ്രൗണ്ടിൽ നടത്തപ്പെടുന്നു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ജില്ലകളിലെ 26 സെക്ഷനുകളിൽ നിന്നുള്ള ദൈവദാസന്മാരും ദൈവമക്കളും ഈ ആത്മീയ സംഗമത്തിൽ പങ്കെടുക്കും.

മദ്ധ്യ മേഖല ഡയറക്ടർ പാസ്റ്റർ ജെ സജി പ്രാർത്ഥിച്ച് സമർപ്പിക്കുന്ന ഈ യോഗങ്ങളിൽ പാസ്റ്റർ ടി ജെ സാമുവൽ, പാസ്റ്റർ കെ ജെ മാത്യു, പാസ്റ്റർ സുരേഷ് ബാബു,പാസ്റ്റർ ജോ തോമസ് എബ്രഹാം എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. സംഗീത ആരാധനയ്ക്ക് മേഖലാ ക്വയർ നേതൃത്വം നൽകും. നാലാം തീയതി ഞായറാഴ്ച പൊതുസഭായോഗത്തോടും, തിരു വത്താഴ ശുശ്രൂഷയോടും കൂടി ഈ പ്രഥമ കൺവെൻഷൻ സമാപിക്കും.

കൺവെൻഷന്റെ അനുബന്ധ ക്രമീകരണങ്ങൾക്ക് പാസ്റ്റർ ടി വി പൗലോസ് ജനറൽ കൺവീനറായി വിവിധ സബ് കമ്മിറ്റികൾ പ്രവർത്തിക്കും.ഇന്ന് തിരുവല്ലയിൽ കൂടിയ പത്ര സമ്മേളനത്തിൽ

മദ്ധ്യ മേഖല ഡയറക്ടർ പാസ്റ്റർ ജെ സജി ചുരുക്കമായി മധ്യമേഖലയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. പവർ കോൺഫറൻസുകളും,പ്രാർത്ഥന പദയാത്രകളും സംഘടിപ്പിച്ചു നൂതന രീതികളിൽ സുവിശേഷം അറിയിക്കുന്നതിനായി ശ്രമിക്കും എന്ന് പ്രസ്താവിച്ചു. പ്രസ്തുത സമ്മേളനത്തിൽ മദ്ധ്യ മേഖല ഡയറക്ടർ പാസ്റ്റർ ജെ സജി, ജനറൽ കൺവീനർ പാസ്റ്റർ ടി വി പൗലോസ്, കോഡിനേറ്റർ പാസ്റ്റർ ഷോജി കോശി,പബ്ലിസിറ്റി കൺവീനർ പാസ്റ്റർ കെ എസ് സാമുവൽ,പാസ്റ്റർ പാസ്റ്റർ റോയിസൺ ജോണി, മീഡിയ കൺവീനർ ബ്രദർ ജിനു വർഗീസ്, ബ്രദർ ജയിസു വി ജോൺ എന്നിവർ സന്നിഹിതരായിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading