സ്മാർട്ട് യൂത്ത് ക്യാമ്പ് 2025

ശാലോം മിഷൻ ഇന്റർനാഷണൽ (SMI) ചർച്ചിന്റെ യുവജന വിഭാഗമായ SMART (Shalom Mission Annointed Rejuvanative Team) ന്റെ ഈ വർഷത്തെ ക്യാമ്പ് 2025 ഡിസംബർ 24 25 26 ബുധൻ വ്യാഴം വെള്ളി ദിവസങ്ങളിൽ കുമ്പനാട് മുട്ടുമൺ ഐസിപിഎഫ് ക്യാമ്പ് സെന്ററിൽ വച്ച് നടത്തപ്പെടുന്നു ഈ വർഷത്തെ തീം “Copiao” (I Labor for christ) എന്നുള്ളതാണ്.

എസ്എംഐ ജനറൽ പ്രസിഡന്റ് റെവ. പാസ്റ്റർ സണ്ണി വാകത്താനം ഉദ്ഘാടനം ചെയ്യുന്ന ഈ ക്യാമ്പിൽ കർത്താവിൽ പ്രഗൽഭരും പ്രസിദ്ധരുമായ പാസ്റ്റർ റജി കെ ചെറിയാൻ ( എസ് എം ഐ ജനറൽ കോഡിനേറ്റർ) പാസ്റ്റർ എബി എബ്രഹാം പത്തനാപുരം, പാസ്റ്റർ അനിൽ ഇലന്തൂർ, പാസ്റ്റർ ജിഫി യോഹന്നാൻ, പാസ്റ്റർ അനീഷ് ചെങ്ങന്നൂർ, കാലേബ് ജി ജോർജ്, ഇവാ.ജോബി കെ സി, സിസ്റ്റർ ബിൻസി ജിഫി എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു.

സഭയുടെ സംഗീത വിഭാഗമായ സ്മാർട്ട് ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. സ്മാർട്ട് നാഷണൽ ഡയറക്ടർ പാസ്റ്റർ ബോസ് പൊൻകാര സ്മാർട്ട് കേരള സ്റ്റേറ്റ് ഡയറക്ടർ പാസ്റ്റർ ബിനോജ് സി മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി ക്യാമ്പിന് നേതൃത്വം നൽകുന്നു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading