വെച്ചൂച്ചിറ : ഡൂലോസ് ബിബ്ളിക്കൽ സെമിനാരിയുടെ പുതിയ അധ്യയന വർഷത്തേക്കുള്ള ബാച്ചിന്റെ ഉദ്ഘാടനം ഇന്നലെ രാത്രി 8.30 മുതൽ സൂം പ്ലാറ്റഫോമിലൂടെ നടന്നു. കോളേജ് ഡയറക്ടർ ഡോക്ടർ. വി പി. ജോസ് അധ്യക്ഷനായിരുന്ന മീറ്റിംഗിൽ സ്റ്റാൻലി എബ്രഹാം റാന്നിയും ടീമും ആരാധനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ ഡോ. സജു ജോസഫ് (ഇന്ത്യ ബൈബിൾ കോളേജ് &സെമിനാരി, കുമ്പനാട് ) മുഖ്യാഥിതി ആയിരുന്നു.ഗലാത്യർ 6:8,9 ആസ്പദമാക്കി അദ്ദേഹം ദൈവവചനസന്ദേശം നൽകി.
കോളേജ് വൈസ് പ്രിൻസിപ്പാൾ പാസ്റ്റർ അനിൽ കൊടിത്തോട്ടം സ്വാഗതപ്രസംഗം നടത്തി.ഡോ. ഒ. എം രാജുക്കുട്ടി പ്രാർത്ഥിച്ചു പുതിയ ബാച്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു. പാസ്റ്റർ ബാബു ചെറിയാൻ സെമിനാരിയുടെ പുതിയ വെബ്സൈറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയും രജിസ്ട്രാർ പ്രീതി ദാസ് വെബ്സൈറ്റിനെ ക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്തു. അക്കാഡമിക് ഡീൻ പാസ്റ്റർ. റെജി മൂലേടം അടുത്ത ബാച്ചിലേക്കുള്ള നിർദേശങ്ങൾ നൽകി.ബോർഡ് മെംബർ പാസ്റ്റർ ജിജി തേക്കുതോട് ആശംസ അറിയിക്കുകയും ബ്രദർ രാജൻ അരിയപ്പള്ളി (യുഎസ്എ) നന്ദിപ്രകാശനം നടത്തുകയും ചെയ്തു.
പാസ്റ്റർ വൈ. ഡാനിയൽ(USA)ന്റെ ആശിർവാദത്തോടും പ്രാർത്ഥനയോടും മീറ്റിംഗ് അനുഗ്രഹീതമായി പര്യവസാനിച്ചു.ക്ലാസുകൾ ബുധനാഴ്ച മുതൽ സൂം പ്ലാറ്റ്ഫോമിലൂടെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജനുവരി 15 വരെ പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരും.


- Advertisement -


Comments are closed.