സി ഇ എം 66-മത് ജനറൽ ക്യാമ്പ് തിരുവനന്തപുരത്ത്

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) 66-മത് ജനറൽ ക്യാമ്പ് ഡിസംബർ 24,25,26 തീയതികളിൽ തിരുവനന്തപുരം നെയ്യാർ ഡാം രാജീവ്‌ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ വച്ച് നടക്കും. Epiginosko (ലൂക്കോസ് 24:31) എന്നതാണ് ചിന്താവിഷയം. പാസ്റ്റർ ഫിന്നി സാബു തീം അവതരിപ്പിക്കും. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് അന്തർദേശീയ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ്, അന്തർദേശീയ സെക്രട്ടറി പാസ്റ്റർ ജോൺ തോമസ്, ദേശീയ പ്രസിഡന്റ്‌ പാസ്റ്റർ ഫിന്നി ജേക്കബ്, വൈസ് പ്രസിഡന്റ്‌മാരായ പാസ്റ്റർ ജോൺസൻ കെ സാമൂവേൽ, പാസ്റ്റർ വി ജെ തോമസ്, മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ റോയ് ചെറിയാൻ, മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ പി വി ചെറിയാൻ, പാസ്റ്റർ സുനിൽ സക്കറിയ, ഡോ. സജികുമാർ കെ പി, പാസ്റ്റർ കാലേബ് ജീ ജോർജ്, പാസ്റ്റർ റൂബിൾ ജോസഫ്, പാസ്റ്റർ സാം ജി എസ്, പാസ്റ്റർ റെന്നി വെസ്‌ലി, പാസ്റ്റർ രൂഫസ് ഡാനിയേൽ തുടങ്ങിയവർ പ്രസംഗിക്കും. 13 വയസിനു താഴെയുള്ളവർക്കുവേണ്ടിയുള്ള കിഡ്സ്‌ ക്യാമ്പിന് ട്രാൻസ്ഫോർമേഴ്സ് നേതൃത്വം നൽകും. പാസ്റ്റർ എബ്രഹാം ക്രിസ്റ്റഫറിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാനങ്ങൾ ആലപിക്കും. ദൈവവചന ക്ലാസുകൾ ,മിഷൻ ചലഞ്ച്, കാത്തിരിപ്പ് യോഗം, ഗ്രൂപ്പ് തിരിച്ചുള്ള ചർച്ചകൾ, ഫാമിലി-കൗൺസിലിംഗ് സെഷനുകൾ, മ്യൂസിക് നൈറ്റ്, കുട്ടികൾക്കായി സി ഇ എം കിഡ്സ് എന്നിവ ക്യാമ്പിന്റെ പ്രത്യേകതകൾ ആയിരിക്കും. ക്രമീകരണങ്ങൾ പുരോഗമിക്കുന്നതായി ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ സാംസൺ തോമസ്, ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ്, ജനറൽ ട്രഷറർ ബ്രദർ റോഷി തോമസ്, ജനറൽ കോ കോർഡിനേറ്റർ പാസ്റ്റർ സാം ജി കോശി എന്നിവർ അറിയിച്ചു.

വാർത്ത: ജെ പി വെണ്ണിക്കുളം
പബ്ലിസിറ്റി കൺവീനർ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading