വാഹനാപകടത്തിൽ മരണമടഞ്ഞ മെറിന ഷാനോയുടെ സംസ്ക്കാരം നാളെ

KE NEWS DESK | THIRUVALLA

എടത്വ : വാഹനാപകടത്തിൽ മരണമടഞ്ഞ റാന്നി അലിമുക്ക് മുക്കടമണ്ണിൽ ചിറ്റാർ ആനപ്പാറ ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ പാസ്റ്റർ എം.കെ റെജി, മേരിക്കുട്ടി റെജിയുടെയും മൂത്ത മകള്‍ മെറീന ഷാനോയുടെ സംസ്കാരം നാളെ നടക്കും. റാന്നി അടിച്ചിപ്പുഴയിലുള്ള പിതൃസഹോദരൻ വിജയകുമാറിന്റെ വസതിയിൽ മൃതദേഹം വെള്ളിയാഴ്‌ച( 12-12- 2025) രാവിലെ 8 മണി മുതൽ 11മണി വരെ പൊതു ദർശനത്തിന് വയ്ക്കും.

തുടർന്ന് മൃതദേഹം വിലാപ യാത്രയായി ഭർത്താവിന്റെ വസതിയായ തലവടി ആനപ്രമ്പാൽ തെക്ക് കണിച്ചേരിചിറ വീട്ടിൽ ഷാനോ കെ ശാന്തപ്പന്റെ വസതിയിൽ എത്തിച്ച് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 2.30ന് തലവടി വെള്ളക്കിണർ ഐപിസി ഫിലഡൽഫിയ ചർച്ച് സെമിത്തേരിയിൽ നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading