കഷ്ടതയ്ക്കും അപ്പുറത്തു വെളിപ്പെടുന്നതാണ് ദൈവീക ദൂത്: പാസ്റ്റർ ബിജു ജോർജ്

തിരുവല്ല: സാഹചര്യങ്ങൾ എത്ര പ്രതികൂലമായാലും ദൈവീക ദൂത് ഏറ്റെടുക്കാൻ ആരുമില്ലെങ്കിലും കഷ്ടതയ്ക്കും അപ്പുറത്തു വെളിപ്പെടുന്നതാണ് ദൈവീക ദൂതെന്നു പാസ്റ്റർ ബിജു ജോർജ്. ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന്റെ രണ്ടാം ദിവസം സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

പാസ്റ്റർ സജോ തോണിക്കുഴിയിൽ മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റർ തോമസ് യോഹന്നാൻ അധ്യക്ഷത വഹിച്ചു.ബ്രദർ സണ്ണി കുര്യാക്കൊസ്, പാസ്റ്റർ ചെറിയാൻ ആന്റണി, പാസ്റ്റർ ബിനിൽ എം മാത്യ, പാസ്റ്റർ റോയ് വി സാമൂവേൽ, പാസ്റ്റർ അലക്സാണ്ടർ ഫിലിപ്പ് തുടങ്ങിയവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

നാളെ രാവിലെ 9.30ന് മിഷണറി കോൺഫറൻസ്, 2ന് ഓർഡിനേഷൻ, വൈകിട്ട് 6ന് പൊതുയോഗം എന്നിവ നടക്കും. ശാരോൻ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading