പതാക ഉയർത്തലും സാംസ്കാരിക പരിപാടികളും ബ്രാംപ്ടണിൽ

ബ്രാംപ്ടൺ: കാനഡയിലെ ക്രിസ്ത്യൻ പൈതൃക മാസം ആചരിക്കുന്നതിന്റെ ഭാഗമായി പതാക ഉയർത്തൽ ചടങ്ങും പൈതൃക ആഘോഷങ്ങളും 2025 ഡിസംബർ 7 (ഞായർ) ബ്രാംപ്ടണിൽ നടത്തപ്പെടുമെന്ന് സംഘാടകർ അറിയിച്ചു. കാനഡയുടെ വളർച്ചയിലും സാംസ്കാരിക സമ്പത്ത് രൂപപ്പെടുത്തുന്നതിലും ക്രിസ്തുമത സമൂഹം നൽകിയ വിശിഷ്ട സംഭാവനകളെ അനുസ്മരിക്കുന്നതിനാണ് ഈ പരിപാടികൾ ലക്ഷ്യമിടുന്നത്.

ബ്രാംപ്ടൺ സിറ്റി ഹാൾ വൈകുന്നേരം 3.00 മുതൽ 4.00 മണിവരെ ബ്രാംപ്ടൺ സിറ്റി ഹാൾ പരിസരത്ത് ക്രിസ്ത്യൻ പതാക ഉയർത്തൽ ചടങ്ങ് നടക്കും. ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ പാർക്കിംഗ് സൗകര്യം ലഭ്യമാണ്.

പതാക ഉയർത്തൽ ചടങ്ങിന് ശേഷം 4.15 മണിക്ക് റോസ് തിയേറ്ററിൽ ക്രിസ്ത്യൻ പൈതൃക ആഘോഷ പരിപാടികൾ ആരംഭിക്കും. വിവിധ സാംസ്കാരിക അവതരണങ്ങൾ, പൈതൃക പ്രദർശനങ്ങൾ, സംഗീത പരിപാടികൾ തുടങ്ങിയവ ചടങ്ങിൽ അവതരിപ്പിക്കും. പരിപാടികൾക്ക് സൗജന്യ പ്രവേശനം ലഭ്യമാണ് എന്ന് അധികൃതർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading